Job Search: '175 അപേക്ഷകള്‍, 55 ഇന്റര്‍വ്യൂകള്‍ പക്ഷെ ജോലികിട്ടിയില്ല'
175 അപേക്ഷകളും 55 ഇന്റര്‍വ്യൂകളും പൂര്‍ത്തിയാക്കിയിട്ടും ജോലി ലഭിക്കാത്തതിനെക്കുറിച്ച് കുറിപ്പ്.
)
മാസങ്ങളോളം നീണ്ട കടുത്ത പരിശ്രമങ്ങൾക്കും നിരവധി ഇന്റർവ്യൂകൾക്കും ഒടുവിലും ഒരൊറ്റ ജോലി ഓഫറുപോലും ലഭിക്കാതെ വരുമ്പോൾ ഒരു വ്യക്തിയുടെ മാനസികാവസ്ഥ എന്തായിരിക്കും? ഇന്നത്തെ കടുത്ത തൊഴിൽ വിപണിയുടെ നേർക്കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഏഴ് മാസം നീണ്ട കടുത്ത തൊഴിൽ അന്വേഷണത്തിനൊടുവിൽ 175 അപേക്ഷകളും 55 അഭിമുഖങ്ങളും 25 ഫൈനൽ റൗണ്ടുകളും പൂർത്തിയാക്കിയിട്ടും ഒരൊറ്റ ജോലി ഓഫറുപോലും ലഭിക്കാത്ത ഉദ്യോഗസ്ഥന്റെ അനുഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.
തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ പൂർണ്ണമായി തീർന്നതായും, വിലക്കയറ്റം കാരണം പതിവായി വാങ്ങിയിരുന്ന പ്രോട്ടീൻ ഡ്രിങ്ക് പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിൽ അന്വേഷണം കൂടുതൽ ഫലപ്രദമാക്കുന്നതിനായി അദ്ദേഹം സ്വന്തമായി ഒരു എഐ ഏജന്റിനെ നിർമ്മിച്ച് അനുയോജ്യമായ ജോലികൾ കണ്ടെത്താൻ ശ്രമിച്ചു. തനിക്കുറപ്പുള്ളതും 95 ശതമാനത്തെയെങ്കിലും യോജിക്കുന്നതുമായ ജോലികൾ കണ്ടെത്താനാണ് താൻ നിർമ്മിച്ച എഐ ഏജന്റിനെ ഉപയോഗിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കുറിപ്പിന് താഴെ നിരവധി പേരാണ് സമ്മിശ്ര പ്രതികരണങ്ങളുമായും പിന്തുണയുമായും എത്തിയത്. പ്രൊഫൈൽ യോഗ്യതകൾ മികച്ചതാണെന്നും ഫൈനൽ റൗണ്ട് വരെ എത്തുന്നുണ്ടെന്നത് നല്ല ലക്ഷണമാണെന്നും പലരും അഭിപ്രായപ്പെട്ടു. പലപ്പോഴും ഫൈനൽ റൗണ്ടുകളിൽ പരാജയപ്പെടുന്നത് കമ്പനികൾ അകത്തുനിന്നുള്ളവരെ നിയമിക്കുന്നത് കൊണ്ടാണെന്നും അതിൽ ഉദ്യോഗസ്ഥർക്ക് നിയന്ത്രണമില്ലെന്നും മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാണിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)