LDC മുതൽ അറ്റൻഡർ വരെ; കേരള ശാസ്ത്ര മ്യൂസിയത്തിൽ നിരവധി ഒഴിവുകൾ!
Job Vacancy: കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നിരവധി ഒഴിവുകൾ.
)
കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നിരവധി അവസരങ്ങൾ. ദിവസ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനല്ല അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്.
തസ്തികൾ ഇവയാണ് ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, പ്ലംബർ, ആർട്ടിസ്റ്റ്, വെൽഡർ കം ബ്ലാക്ക്സ്മിത്ത്, പ്യൂൺ, ഡ്രൈവർ, ക്ലീനിങ് സ്റ്റാഫ്, വോർക്ശോപ് അറ്റൻഡർ എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകൾ.
എത്ര ഒഴിവുകളാണ് ഉളളത് എന്ന കാര്യത്തിൽ വിജ്ഞാപനത്തിൽ വ്യക്തതയില്ല. നവംബർ 24 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ഒഴിവുകൾ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം...
- ടാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള യോഗ്യത ബിരുദം അല്ലെങ്കിൽ പ്ലസ്ടു ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ വേണം. ശമ്പളം 840 രൂപയാണ്
- ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത പത്താം ക്ലാസ് വിജയം ഒപ്പം കെജിടിഇ ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് (ഹയർ), മലയാളം (ലോവർ) എന്നിവ വേണം. ശമ്പളം 840 രൂപയാണ് ദിവസക്കൂലി
- പ്ലംബർ: ഈ തസ്തികയിലേക്കുള്ള യോഗ്യത ITI/NCVT, പ്ലംബർ ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവ വേണം. ശമ്പളം 810 രൂപയാണ് ദിവസവേതനം.
- ആർട്ടിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത പത്താം ക്ലാസ് വിജയം, ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നൽകുന്ന ചിത്രരചനാ ഡിപ്ലോമ സർട്ടിഫിക്കറ്റ്. ശമ്പളം 810 രൂപ ദിവസവേതനം
വെൽഡർ കം ബ്ലാക്ക്സ്മിത്ത് തസ്തികയിലേക്കുള്ള യോഗ്യത പത്താം ക്ലാസ് വിജയിക്കണം ഒപ്പം ബന്ധപ്പെട്ട ട്രേഡിൽ ITI സർട്ടിഫിക്കറ്റ് വേണം. ശമ്പളം 810 രൂപ ദിവസക്കൂലി
- ഡ്രൈവർ തസ്തികയിലേക്ക് വേണ്ട യോഗ്യത ലൈറ്റ് ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസ്, ആവശ്യമായ ശാരീരികക്ഷമത, കാഴ്ചശക്തി, കേൾവിശക്തി, സാക്ഷരത എന്നിവയാണ്. ശമ്പളം 810 രൂപയാണ് ദിവസക്കൂലി.
- പ്യൂൺ തസ്തികയിലേക്ക് വേണ്ട യോഗ്യത ഏഴാം ക്ലാസ് പാസായിരിക്കണം. ശമ്പളം 750 രൂപ ദിവസക്കൂലി.
- ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്കുള്ള യോഗ്യത നാലാം ക്ലാസ് വിജയിച്ചിരിക്കണം ഒപ്പം നല്ല ശാരീരികക്ഷമതയും വേണം. ശമ്പളം 750 രൂപയാണ് ദിവസക്കൂലി.
- വർക്ക്ഷോപ്പ് അറ്റൻഡർ തസ്തികയിലേക്ക് വേണ്ട യോഗ്യത പത്താം ക്ലാസ് വിജയിക്കണം ഒപ്പം നല്ല ശാരീരിക സ്കഹ്മതയും വേണം. ശമ്പളം 750 രൂപ ദിവസക്കൂലി.
പ്രായപരിധി എങ്ങനെ എന്നറിയാം...
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 2026 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായിരിക്കണം അതുപോലെ 58 കവിയരുത്. നിയമനം പരമാവധി 179 ദിവസത്തേക്ക് മാത്രമായിരിക്കും.
അപേക്ഷിക്കേണ്ട രീതി അറിയാം...
അതിന്റെതായ അപേക്ഷഫോം പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സമർപ്പിക്കുക. എങ്കിലും അപേക്ഷിക്കുന്ന തസ്തികയുടെ പേര് കവറിന് പുറത്ത് വ്യക്തമായി രേഖപ്പെടുത്തുക.
അപേക്ഷിക്കേണ്ട വിലാസം
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ നവംബർ 24 വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കണം. അപേക്ഷിക്കേണ്ട ഫോമും കൂടുതൽ വിവരങ്ങളും ഈ വെസിറ്റിൽ പരിശോധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)