iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Bihar Teacher Recruitment: ബിഹാറിൽ അധ്യാപക തസ്തികയിൽ 32,388 ഒഴിവുകൾ; ഏത് സംസ്ഥാനത്തുള്ളവർക്കും അപേക്ഷിക്കാം

Career

Job Vacancy: കേരളം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാനാകും. ഓൺലൈൻ അപേക്ഷയുടെ അവസാന തിയതി സെപ്തംബർ 30 ആണ്.

ബിഹാർ ലോക് സേവ ആയോഗ് (ബി പി എസ് സി) വിവിധ സ്കൂളുകളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ആകെ 32,388 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗാർഥികൾക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനാകും. ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ സെപ്തംബർ 30ന് അവസാനിക്കും.