iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

ICSE Board Exam: ഐ സി എസ് ഇ, ഐ എസ് സി ബോർഡ് പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു

Career

പത്താംക്ലാസ് വിദ്യാർഥികളുടെ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും.

ന്യൂഡൽഹി: ഐസിഎസ്ഇ, ഐ എസ് സി ബോർഡ് പരീക്ഷകൾക്കുള്ള തിയതികൾ പ്രഖ്യാപിച്ചു. ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി ഒമ്പതിനും പത്താം ക്ലാസ് വിദ്യാർഥികളുടെ ഐസിഎസ്ഇ ബോർഡ് പരീക്ഷ ഫെബ്രുവരി 15നും ആരംഭിക്കും.

പരീക്ഷാ തിയതികൾ ഫെബ്രുവരി 15 മുതൽ 31 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ സമയത്തിൽ ഈ അധ്യയന വർഷം മുതൽ മാറ്റം വരുത്തിയേക്കുമെന്നാണ് വിവരം.

രാവിലെ 11 മണിക്കാണ് സാധാരണയായി പരീക്ഷകൾ ആരംഭിക്കുന്നത്. പുതിയ സമയക്രമം പ്രകാരം, പരീക്ഷകൾ 10 മണിക്ക് ആരംഭിച്ചേക്കും. ചോദ്യപേപ്പർ വായിച്ച് മനസ്സിലാക്കുന്നതിനാണ് ആദ്യത്തെ 15 മിനിറ്റ് സമയം. ഇതനുസരിച്ച് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകൾ ഉച്ചയ്ക്ക് 12.15നും മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകൾ ഉച്ചയ്ക്ക് 1.15നും അവസാനിക്കും. വിദ്യാർഥികൾക്ക് cisce.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി വിശദ വിവരങ്ങൾ അറിയാം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.