AI career: കരിയർ പ്ലാനിംഗ് ഇനി പഴയതുപോലെയല്ല! എഐ മാറ്റിയെഴുതുന്ന തൊഴിൽ അവസരങ്ങള്‍
)
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ (AI) വരവ് നിരവധി ആളുകളുടെ ജോലിയാണ് നഷ്ടപ്പെടുത്തിയത്. എന്നാൽ എഐ വിവിധ മേഖലകളുടെ സംയോജനത്തിലൂടെ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. പരമ്പരാഗത സാങ്കേതിക തൊഴിലുകൾക്ക് അപ്പുറത്ത് പുതിയ കാലത്തെ പ്രശ്നങ്ങളും സാങ്കേതിക വിദ്യയുമാണ് ഇന്നത്തെ തൊഴിലുകളെ രൂപപ്പെടുത്തുന്നതെന്ന് മുംബൈ യൂണിവേഴ്സൽ എഐ യൂണിവേഴ്സിറ്റി (Universal Ai University, Mumbai) വൈസ് ചാൻസലർ സൈമൺ മാക് വ്യക്തമാക്കുന്നു.
ആർട്ടിഫിഷൽ ഇന്റലിജൻസിനെ തുടക്കകാലത്ത് സാങ്കേതിക മേഖലയിലെ ഒരു പുതിയ കഴിവ് മാത്രമായിട്ടാണ് കണ്ടിരുന്നത്. പക്ഷെ ഇന്ന് സാമ്പത്തികം, വിദ്യാഭ്യാസം, റീട്ടെയിൽ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലും എഐ വ്യാപിച്ചിരിക്കുന്നു. സാങ്കേതികവിദ്യയും അത് ഉപയോഗിക്കേണ്ട വ്യവസായങ്ങളെയും ഒരുപോലെ അറിയുന്ന പ്രൊഫഷണലുകൾക്ക് ഇന്ന് വലിയ ആവശ്യക്കാരുണ്ട്.
ഉദാഹരണത്തിന് എഐയും ഡാറ്റാ സയൻസും പഠിച്ച വിദ്യാർത്ഥികൾക്ക് സാങ്കേതിക രംഗത്തും ബിസിനസ്സ് രംഗത്തും ഒരുപോലെ അവസരങ്ങൾ ലഭിക്കും. അതേസമയം ഡിസൈൻ, സൈക്കോളജി, സ്പോർട്സ് സയൻസ്, ലിബറൽ ആർട്സ് തുടങ്ങിയ മേഖലകളിലുള്ളവർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തങ്ങളുടെ വിഷയങ്ങളിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് പഠിക്കാനും സാധിക്കും.
ഇന്ത്യയിലെ തൊഴിൽ വിപണി കൂടുതൽ വൈവിധ്യമായിരിക്കുകയാണ്. ഇത് വിദ്യാർത്ഥികളെ അവരുടെ കരിയർ രൂപപ്പെടുത്തുന്നതിൽ വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്. ഇത് ഏതാനും ചില വ്യവസായങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. സാങ്കേതികവിദ്യയും ഡിജിറ്റൽ സംരംഭങ്ങളും വ്യത്യസ്ത തരം കഴിവുകളെ ഒരുമിച്ച് കൊണ്ടുവന്നാണ് പുതിയ തൊഴിൽ അവസരങ്ങൾ നൽകുന്നത്.
എഐയുടെ കടന്നുവരവ്
പുതിയ തൊഴിലവസരങ്ങൾ വരുന്നത് ഒരു തൊഴിലിന് പകരം മറ്റൊരു തൊഴിൽ എന്ന രീതിയിലല്ല പിന്തുടരുന്നത്. മറിച്ച് നിലവിലുള്ള വൈദഗ്ധ്യത്തോടൊപ്പം പുതിയ സാങ്കേതിക കഴിവുകൾ കൂടി ചേർത്തുവെക്കാൻ സാങ്കേതികവിദ്യ പ്രൊഫഷണലുകളെ സഹായിക്കുന്നു.
കംപ്യൂട്ടർ സയൻസ്, എഐ, ഡാറ്റ സയൻസ്, മാനേജ്മെന്റ്, ഡിസൈൻ, സൈക്കോളജി, സ്പോർട്സ് സയൻസ്, ലിബറൽ ആർട്സ് എന്നിവ സാങ്കേതികവിദ്യയുമായി കൂടുതൽ ഇടപഴകുകയാണ് ചെയ്യേണ്ടത്. പഴയ ജോലികളുടെ പകർപ്പുകളല്ല പുതിയ തൊഴിലവസരങ്ങൾ. മറിച്ച്, പുതിയ കാലത്തെ പ്രശ്നങ്ങളും സാങ്കേതികവിദ്യകളും കാരണമാണ് പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടായത്.
ബിരുദത്തിനൊപ്പം കഴിവും
തൊഴിൽ രംഗം മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് കേവലം ഒരു ബിരുദം മാത്രം ഉണ്ടായാൽ പോരാ. പ്രയോഗിക ബുദ്ധി, പ്രശ്ന പരിഹാരം, ആശയവിനിമയം, സംരംഭകത്വം, വിവിധ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള കഴിവ് എന്നിവയും പ്രധാനമാണ്. വ്യവസായങ്ങൾ മാറുന്നതിനനുസരിച്ച് മിടുക്കരായ പ്രൊഫഷണലുകളെയാണ് ആവശ്യം.
അടിസ്ഥാന അറിവ്, പ്രായോഗിക പരിചയം, വ്യത്യസ്ത മേഖലകളെ ബന്ധിപ്പിച്ചുള്ള പഠനം, പുതിയ കാര്യങ്ങൾ നിരന്തരം പഠിച്ചുകൊണ്ടിരിക്കാനുള്ള മനസ് എന്നിവയാണ് യുവതീയുവാക്കൾക്ക് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അവശ്യം.
എല്ലാവരും തിരഞ്ഞെടുക്കുന്ന കരിയർ അതുപോലെ പകര്‍ത്തുന്നതിന് പകരം നിങ്ങൾക്ക് താല്പര്യമുള്ള മേഖലയും സാങ്കേതികവിദ്യയും എവിടെയാണ് ഒത്തുവരുന്നത് എന്ന് തിരിച്ചറിഞ്ഞാവണം കരിയർ പ്ലാൻ ചെയ്യേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)