iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Milma Recruitment: ഈ വിഷയങ്ങളിൽ ബിരുദമുണ്ടോ? മിൽമയിൽ സ്ഥിരജോലി നേടാം! ശമ്പളം 29,490 രൂപ മുതൽ

Career

മിൽമയിൽ ലബോറട്ടറി അസിസ്റ്റൻറ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഡെയറി/സി.എഫ്.പി. വിഭാഗത്തിൽ ആകെ ഒരു ഒഴിവാണുള്ളത്. കെമിസ്ട്രി, ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബി.എസ്‌സി. ബിരുദമുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ 2 ആണ് അപേക്ഷ നൽകേണ്ട അവസാന തിയതി.

ശമ്പളം - 29,490 രൂപ മുതൽ – 85,160 രൂപ വരെ

പ്രായപരിധി

18 മുതൽ 44 വയസ്സ് വരെയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി. 1982 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. അതേസമയം, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും (OBC) പട്ടികജാതി, പട്ടികവർഗ (SC/ST) വിഭാഗങ്ങളിൽപ്പെട്ടവർക്കും സർക്കാർ ചട്ടപ്രകാരമുള്ള നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത
‌
അംഗീകൃത സർവകലാശാലയിൽ നിന്ന് താഴെപ്പറയുന്ന വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബി.എസ്‌സി. ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.

  • കെമിസ്ട്രി
  • ബയോകെമിസ്ട്രി
  • ബയോടെക്നോളജി
  • മൈക്രോബയോളജി

അപേക്ഷിക്കേണ്ടതെങ്ങനെ?

കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനത്തിലെ പൊതുവ്യവസ്ഥകളും യോഗ്യതാ മാനദണ്ഡങ്ങളും ക്യത്യമായി വായിച്ച് മനസിലാക്കണം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.