iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

RITES Recruitment: റെയിൽവേ മന്ത്രാലയത്തിന് കീഴിൽ മികച്ച അവസരം! RITES-ൽ 281 അപ്രന്റിസ് ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു

Career

RITES→ 281 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 25ന് മുൻപ് ഓൺലൈനായി അപേക്ഷിക്കുക.

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (RITES) ലിമിറ്റഡിൽ ഒഴിവുകൾ. 281 അപ്രന്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗ്രാജുവേറ്റ് അപ്രന്റിസ്, ഡിപ്ലോമ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് (ഐ.ടി.ഐ) വിഭാഗങ്ങളിലാണ് നിയമനം നടത്തുന്നത്. ഉദ്യോ​ഗാർത്ഥികൾക്ക് നവംബർ 25 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒഴിവുകൾ

ഗ്രാജുവേറ്റ് അപ്രന്റിസ് – എഞ്ചിനീയറിങ്: 125

ഗ്രാജുവേറ്റ് അപ്രന്റിസ് – നോൺ എഞ്ചിനീയറിങ്: 43

ഡിപ്ലോമ അപ്രന്റിസ്: 62

ട്രേഡ് അപ്രന്റിസ് (ഐ.ടി.ഐ): 51

യോഗ്യത

  • എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ., ബി.ടെക് അല്ലെങ്കിൽ ബി.ആർക്ക് ബിരുദം ഉണ്ടായിരിക്കണം.
  • നോൺ എഞ്ചിനീയറിങ് വിഭാഗത്തിൽ ബി.എ., ബി.ബി.എ., ബി.കോം., ബി.എസ്‌സി., ബി.സി.എ. തുടങ്ങിയ ബിരുദങ്ങളും വേണം.
  • നോൺ-എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് ബി.എ., ബി.ബി.എ., ബി.കോം., ബി.എസ്‌സി., ബി.സി.എ. തുടങ്ങിയ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
  • ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്.
  • ജനറൽ, ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് 60 ശതമാനം മാർക്ക് വേണം. വിജ്ഞാപനത്തിലെ സംവരണ ഒഴിവുകളിലുള്ള അർഹരായ വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് ആണ് അപേക്ഷിക്കുന്നതിനുള്ള യോ​ഗ്യത.
  • ബിരുദം, ഡിപ്ലോമ എന്നിവ 2021 നവംബർ 5-നോ ശേഷമോ പൂർത്തിയായവർക്ക് അപേക്ഷിക്കാം.

കുറഞ്ഞ പ്രായം 18 വയസ്സ് ആണ്. മുൻപ് അപ്രന്റിസ് പരിശീലനം പൂർത്തിയാക്കിയവർക്കും ഒരു വർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാൻ അർഹതയില്ല.

സ്റ്റൈപ്പൻഡും പരിശീലനവും

പരിശീലന കാലാവധി എന്ന് പറയുന്നത് ഒരു വർഷമാണ്. 10,560 രൂപ മുതൽ 15,650 രൂപ വരെ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. യോഗ്യതാ പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റും രേഖാപരിശോധനയും വഴിയായിരിക്കും ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.