Anirudh and Kavya Maran Marriage: അനിരുദ്ധ്-കാവ്യ മാരന് വിവാഹം: ഗ്രീസിലേക്ക് തിരിച്ച് എം. കെ. സ്റ്റാലിനും രജനികാന്തും
സംഗീതസംവിധായകന് അനിരുദ്ധും കാവ്യ മാരനും തമ്മിലുള്ള വിവാഹം ഗ്രീസില്‍ നടക്കും.
)
സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹഉടമ, സൺ ടിവി നെറ്റ്വർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും തമ്മിലുള്ള വിവാഹം നവംബർ 10, 11 തീയതികളിൽ ഗ്രീസിൽ നടക്കും. വിവാഹത്തിൽ പങ്കെടുക്കാനായി പ്രമുഖര്‍ ഗ്രീസിലേക്ക് പുറപ്പെട്ടു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർസ്റ്റാർ രജനികാന്ത് എന്നിവർ വിമാനത്തിൽ വരുന്നതിന്റെ വീഡിയോകളാണ് സൈബറിടത്ത് പ്രചരിക്കുന്നത്.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഭാര്യ ലതയുടെ സഹോദരനാണ് അനിരുദ്ധ് രവിചന്ദറിന്റെ പിതാവ് നടൻ രവി രാഘവേന്ദ്ര.
ഗ്രീസിലെ വിവാഹത്തിന് ശേഷം നവംബർ 21-ന് ചെന്നൈയിൽ വെച്ചാണ് വിവാഹസൽക്കാരം. സൽക്കാരത്തിൽ രാജ്യത്തെ പ്രമുഖ താരങ്ങളെക്കൂടാതെ രാഷ്ട്രീയ-വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർക്കും ഇതിനകം ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടുണ്ട്.
ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ചുമതലയും സൺ ടിവി നെറ്റ്വർക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിലും ചുരുങ്ങിയ കാലംകൊണ്ട് വലിയ ശ്രദ്ധ നേടിയ വ്യക്തിയാണ് കാവ്യ. ക്രിക്കറ്റ് ലേലങ്ങളിലും സ്റ്റേഡിയങ്ങളിലും സജീവ സാന്നിധ്യമാണ് കാവ്യ.
2025-ലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ അന്ന് ഇത്തരം വാര്‍ത്തകളെ അനിരുദ്ധ് തമാശയായി തള്ളിക്കളയുകയാണുണ്ടായത്. പിന്നീട് 2026 പകുതിയോടെ അനിരുദ്ധിന്റെ ബന്ധുവും നടനുമായ വൈ.ജി. മഹേന്ദ്രന് ഇവര്‍ തമ്മിലുള്ള വിവാഹം ഉറപ്പിച്ചതാണെന്ന തരത്തിലുള്ള സൂചനകള്‍ നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)