iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Bigg Boss Malayalam S8: 'തനിക്ക് അച്ഛന്റെ സ്ഥാനത്താണ് ഷിജിൻ'; സഹോദരിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

Entertainment

ഷിജിനെ കുറിച്ചുള്ള സഹോദരിയുടെ വാക്കുകളാണ് ഇപ്പോൾ സോഷയൽ മീഡിയയിൽ വൈറലാകുന്നത്. 

ബിഗ് ബോസ് മലയാളം സീസൺ 8 ഫാമിലി വീക്ക് കഴിഞ്ഞിരിക്കുകയാണ്. ഇനി ഏതാനും കുറച്ച് ദിവസങ്ങൾ മാത്രമാണ് ഫിനാലെയ്ക്കുള്ളത്. ഫാമിലി വീക്കിലെത്തിയ ഷിജിന്റെ സഹോദരിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷിജിന്റെയും കുടുംബത്തിന്റെ സ്നേഹനിർഭരമായ നിമിഷങ്ങൾ പ്രേക്ഷകരുടെ കണ്ണുനനയിച്ചു.

ബിബി വീട്ടിലെത്തിയ ഷിജിന്റെ സഹോദരി ഷിജിമോൾ തന്റെ സഹോദരനോടുള്ള സ്നേഹവും കടപ്പാടും വികാരനിർഭരമായി പങ്കുവെച്ചിരുന്നു. ഹൗസിലുള്ളവരെയും പ്രേക്ഷകരെയും ഒരുപോലെ സ്പർശിച്ചതായിരുന്നു.

അമ്മ ജോലിക്ക് പോകുമ്പോൾ തന്നെ കുളിപ്പിച്ചതും മുടി പിന്നിക്കെട്ടി സ്കൂളിൽ കൊണ്ടുപോയതുമെല്ലാം ഏട്ടനായിരുന്നുവെന്ന് ഷിജിമോൾ പറ‍ഞ്ഞു. അച്ഛന്റെ സ്ഥാനത്തുനിന്ന് തന്നെ സംരക്ഷിച്ച ആണ് തന്റെ സഹോദരൻ. ആ സ്നേഹം പങ്കുവെച്ചപ്പോൾ ഹൗസിനകത്തും പുറത്തും വൈകാരിക നിമിഷങ്ങളാണ് അരങ്ങേറിയത്. ഷിജിൻ തന്റെ കയ്യിൽ സഹോദരിയുടെ പേര് ടാറ്റൂ ചെയ്തിട്ടുണ്ട്. ഷിജിൻ തനിക്ക് അച്ഛന്റെ സ്ഥാനത്താണെന്നും ഷിജിമോൾ പറഞ്ഞു. ഈ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലും വലിയ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ഫാമിലി വീക്കിലെ ഏറ്റവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൊന്നായി ഈ നിമിഷങ്ങൾ മാറി.

അതേസമയം ഫാമിലി വീക്ക് കഴിഞ്ഞതോട് കൂടി ​ഗൗതം ശശിയുടെ ​ഗ്രാഫ് ഉയർന്നിരിക്കുകയാണ്. വീക്കിൽ ​ഗൗതമിന്റെ വീട്ടുകാർ വന്നിരുന്നില്ല. പകരം എത്തിയത് അയാളുടെ സുഹൃത്തുക്കളാണ്. എന്നാൽ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ അച്ഛനും അമ്മയും വരാത്തതിനെ കുറിച്ച് ഗൌതമിനോട് തിരക്കിയിരുന്നു. അച്ഛൻ വരില്ല ലാലേട്ടാ എന്നായിരുന്നു ഗൌതമിൻറെ മറുപടി. തുടർന്ന് അച്ഛനെ ഫോണിൽ വിളിക്കാമെന്ന് മോഹൻലാൽ നിർദേശിക്കുകയും കോൾ കണക്ട് ചെയ്യുകയും ചെയ്തു. അങ്ങനെ ഗൌതമും അച്ഛനും തമ്മിൽ ഫോണിൽ സംസാരിച്ചു. സംസാരത്തിനിടെ അച്ഛനോട് മോഹൻലാലിന്റെ നിർദ്ദേശപ്രകാരം ​ഗൗതം ഐ ലവ് യു പറയുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.