iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Lekha Amujakshan Passed Away: ചലച്ചിത്രപ്രവർത്തകയും ഇൻഫ്ളുവൻസറുമായ ലേഖ അംബുജാക്ഷൻ അന്തരിച്ചു

Entertainment

Lekha Ambujakshan: കാൻസറിനെതിരെ ധൈര്യത്തോടെ പോരാടുകയും മറ്റ് കാൻസർ രോഗികൾക്ക് പ്രചോദനമാകുകുകയും ചെയ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ലേഖ അംബുജാക്ഷൻ അന്തരിച്ചു.

കണ്ണൂർ: ചലച്ചിത്രപ്രവർത്തകയും ഇൻഫ്ളുവൻസറുമായ ലേഖ അംബുജാക്ഷൻ അന്തരിച്ചു. 44 വയസായിരുന്നു. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു മരണം സംഭവിച്ചത്.

രണ്ടുവർഷം മുൻപാണ് ലേഖയ്ക്ക് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ലേഖയുടെ കാൻസർ വിരുദ്ധ പോരാട്ടം സോഷ്യൽ മീഡിയയിൽ കയ്യടി നേടിയിരുന്നു. 2019 ൽ കുട്ടികളുടെ സംരക്ഷണവും പ്രകൃതിയും പ്രമേയമാക്കി നിർമ്മിച്ച 'മുട്ടായിക്കള്ളനും മമ്മാലിയും' എന്ന സിനിമയുടെ തിരക്കഥ, ഗാനരചന, സംഭാഷണം, സംഗീത സംവിധാനം എന്നിവ നിർവഹിച്ചത് ലേഖയാണ്. ഒപ്പം സിനിമയിൽ ശ്രദ്ധേയമായ വേഷവും ചെയ്തിരുന്നു.

ചിത്രത്തിൻറെ സംവിധാനം ലേഖയുടെ ഭർത്താവ് അംബുജാക്ഷൻ നയർ ആയിരുന്നു നിർവഹിച്ചത്. ലേഖയ്ക്ക് സാമൂഹിക സംകാരിക കലാ രംഗത്തെ നൂറുകണക്കിന് പേര് പെരുങ്ങോത്തെത്തി അന്ത്യോപചാരം അർപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.