Jason Sanjay: മലയാളത്തിൽ ഫേവറൈറ്റ് ആ രണ്ടുപേർ! 'സിഗ്മ' പ്രമോഷനിടെ വൈറലായി ജേസൺ സഞ്ജയ്ടെ വാക്കുകൾ
)
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സിഗ്മ’. ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനിടെ മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട നടന്മാരെക്കുറിച്ച് ജേസൺ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മലയാളത്തിലെ ഇഷ്ടതാരങ്ങൾ ആരാണെന്ന ചോദ്യത്തിന് ദുൽഖർ സൽമാന്റെയും നസ്‌ലിന്റെയും പേരുകളാണ് ജേസൺ സഞ്ജയ് മറുപടിയായി പറഞ്ഞത്.
‘മോഹൻലാൽ സാർ, മമ്മൂട്ടി സാർ എന്നിവരെ വളരെ ഇഷ്ടമാണ്. എങ്കിലും മലയാളത്തിൽ എനിക്ക് കൂടുതൽ ഇഷ്ടമുള്ള നടന്മാർ ദുൽഖർ സൽമാനും നസ്ലിനുമാണ്. ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രം ഈ അടുത്ത് കണ്ടിരുന്നു. ആ സിനിമ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. സിനിമയുടെ പശ്ചാത്തലത്തിൽ നടക്കുന്ന സിനിമ ആയതിനാലാകും എനിക്ക് ആ സിനിമ വളരെയധികം ഇഷ്ടമായി’ എന്ന് സഞ്ജയ് പറയുന്നു.
ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ‘സിഗ്മ’യിൽ സന്ദീപ് കിഷനാണ് നായകനായെത്തുന്നത്. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രം വൻ ബജറ്റിലാണ് അണിയറയിൽ ഒരുങ്ങുന്നത്. തന്റെ 25-ാം വയസ്സിലാണ് ജേസൺ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. മൈൻഡ് ഗെയിം പ്രമേയമാകുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ‘സിഗ്മ’.
കൃഷ്ണൻ വസന്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം തമൻ എസ് ആണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രവീൺ കെ.എൽ ആണ്. കോ ഡയറക്ടർ സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ് അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പിആർഒ ശബരി. ഒക്ടോബർ 2ന് ചിത്രം തിയറ്ററുകളിലെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)