Shobana in Ramayana: 'വാഴപ്പഴം കഴിക്കാതെ അഭിനയിച്ചതുപോലെ' രാമയണത്തിലെ ശോഭനയുടെ അഭിനയത്തെ പരിഹസിച്ച് മുരളി തുമ്മാരുകുടി
'രാമായണം' സിനിമയിലെ നടി ശോഭനയുടെ അഭിനയത്തെക്കുറിച്ച് മുരളി തുമ്മാരുകുടി വിവാദ പരാമര്‍ശം നടത്തി
)
നിതീഷ് തിവാരിയുടെ 'രാമായണം' സിനിമയിലെ ശോഭനയുടെ അഭിനയത്തെ പരിഹസിച്ച് മുരളി തുമ്മാരുകുടി രംഗത്ത്. ശോഭനയുടെ മുഖത്ത് ഒരേ ഭാവമാണെന്നും വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നുമാണ് ഫേസ്ബുക്കിലൂടെ മുരളി തുമ്മാരുകുടി വിമർശനം ഉന്നയിച്ചത്. ശോഭനയെക്കുറിച്ചുള്ള പരാമർശം വിവാദമായതിനെത്തുടർന്ന് മുരളി തുമ്മാരുകുടി പോസ്റ്റ് ഡിലീറ്റ് ചെയ്തു.
രാമായണം സിനിമ സാങ്കേതികമായി മികച്ചതാണെന്നും വലിയ സ്ക്രീനിൽ തന്നെ കാണാമെന്നും പറഞ്ഞ അദ്ദേഹം ചിത്രത്തിലെ സീത വാളെടുത്ത് യുദ്ധം ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നതെന്നും വ്യക്തമാക്കി. അതേസമയം സിനിമ സാങ്കേതികമായി മുന്നിട്ട് നിൽക്കുമ്പോഴും അഭിനേതാക്കളുടെ അഭിനയ നിലവാരത്തെയും അദ്ദേഹം വിമർശിച്ചു. ശോഭനയുടെ പേരെടുത്ത് പറഞ്ഞാണ് മുരളി തുമ്മാരുകുടി വിമർശനം നടത്തിയത്.
മുരളി തുമ്മാരക്കുടിയുടെ ഫേയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
വാളെടുക്കുന്ന സീത…
രാമായണത്തിന്റെ പുതിയ സിനിമ കണ്ടു. സാങ്കേതിക വിദ്യയുടെ അയ്യരുകളിയാണ്, കണ്ടിരിക്കാവുന്നതാണ്, വലിയ സ്ക്രീനിൽ തന്നെ കാണണം.
കഥ പഴയത് തന്നെ ആണല്ലോ, അപ്പോൾ അതിനെപ്പറ്റി ഒന്നും പറയാനില്ല. എന്നാലും ഒരു ട്വിസ്റ്റ് ഉണ്ട്. സീത വാളെടുത്തു യുദ്ധം ചെയ്യുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും.
വാല്മീകി രാമായണത്തിൽ അങ്ങനെ ഒന്നില്ല. പക്ഷെ രാമായണത്തിന് ധാരാളം വേർഷൻസ് ഉണ്ടല്ലോ, അങ്ങനെയൊന്നായ അത്ഭുത രാമായണത്തിൽ സീതാദേവി വാളെടുക്കുന്നുണ്ടത്രേ. പുതിയ അറിവാണ്.
സാങ്കേതിക വിദ്യക്കപ്പുറം അഭിനയം ഒക്കെ കണക്കാണ്. കൈകസിയായി അഭിനയിക്കുന്ന, നല്ല അഭിനേത്രിയായ, ശോഭനക്ക് എല്ലായിപ്പോഴും ഒരേ ഭാവമാണ്. വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)