iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Entertainment

Uyir and Ulag Birthday: കാടിന്റെ തീമിൽ ഉയിരിന്റെയും ഉലഗിന്റെയും പിറന്നാൾ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ ‌സൂപ്പർതാരം നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും മക്കൾക്കും വലിയ ആരാധകവൃന്ദമാണുള്ളത്. മാതാപിതാക്കൾ പങ്കുവെക്കുന്ന ഉയിരിന്റെയും ഉലഗിന്റെയും ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും നാലാം പിറന്നാൾ കുടുംബം ആഘോഷമാക്കിയത്.

കാടിന്റെ തീമിലാണ് പിറന്നാൾ ആഘോഷം നടന്നത്. കാടിന്റെയും പ്രകൃതിയുടെയും മാതൃകയിലുള്ള മനോഹരമായ പശ്ചാത്തലവും ചെടികളും മരങ്ങളും മൃഗങ്ങളുടെ രൂപങ്ങളും ചേർത്താണ് വേദി ഒരുക്കിയിരുന്നത്. മൃഗങ്ങൾ കാട്ടിൽ നിൽക്കുന്ന രൂപത്തിലുള്ള ടൂ-ടയർ കേക്കിന് പുറമെ, കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് ബ്ലാക്ക് പാന്തർ, അവേഞ്ചേഴ്സ് തുടങ്ങിയ തീമുകളിലുള്ള കേക്കുകളും ആഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു. തങ്ങളുടെ ജീവിതത്തിലെ സന്തോഷവും സ്പന്ദനവുമാണ് ഉയിരും ഉലഗവുമെന്ന് കുറിച്ചുകൊണ്ടാണ് മനോഹരമായ ചിത്രങ്ങൾ താരദമ്പതികൾ പങ്കുവെച്ചത്.

ഉയിർ രുദ്രോനിൽ എൻ. ശിവൻ, ഉലഗ് ദൈവെയ്ക് എൻ. ശിവൻ എന്നിങ്ങനെയാണ് ഇരട്ടക്കുട്ടികളുടെ പേര്. 2022 സെപ്റ്റംബർ 26-നാണ് വാടകഗർഭധാരണത്തിലൂടെ നയൻതാരയ്ക്കും വിഘ്നേഷ് ശിവനും രണ്ട് മക്കളുണ്ടായത്.

നയന്‍താരയുടെ പുതിയ ചിത്രം മൂക്കുത്തി അമ്മന്‍ 2 നവംബര്‍ 6-നാണ് ദീപാവലി റിലീസായി പുറത്തിറങ്ങുന്നത്. ഐഷരി കെ. ഗണേശിന്റെ വെൽസ് ഫിലിം ഇന്റർനാഷണലിനൊപ്പം നയൻതാരയും വിഘ്നേഷ് ശിവന്റെ 'റൗഡി പിക്ചേഴ്സും' ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.