Anto Augustine: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ കേസ്: ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
)
കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസില്‍ കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ ആന്റോ അഗസ്റ്റിന്‍ ഇന്ന് ഹാജരാകില്ല. ആന്റോ സ്ഥലത്തില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. എഫ്ഐആർ (FIR) റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്നും ആന്റോയുടെ അഭിഭാഷകൻ വ്യക്തമാക്കി.
രണ്ടാഴ്ച മുമ്പ് നടന്ന ഒരു പൊതുപരിപാടിയിലാണ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഗുരുതര പരാമര്‍ശങ്ങള്‍ ആന്റോ അഗസ്റ്റിന്‍ നടത്തിയത്. മുഖ്യമന്ത്രി മറ്റൊരു വിവാഹം കഴിച്ചെന്നും അതിന്റെ രേഖകള്‍ തന്റെ കൈവശം ഉണ്ടെന്നുമായിരുന്നു ആന്റോയുടെ ആരോപണം. കര്‍ണാടകയിലെ ബൈന്ദൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന വിവാഹ രേഖകള്‍ ലഭിച്ചെന്നും രണ്ട് വ്യക്തികള്‍ ഇത് തന്റെ പക്കല്‍ കൊണ്ടുവന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ രേഖകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് വാര്‍ത്ത നല്‍കിയില്ലെന്നാണ് അദ്ദേഹം പൊതുപരിപാടിയില്‍ അവകാശപ്പെട്ടത്.
മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ചതിനും വ്യാജരേഖകൾ കൈവശം വെച്ച് ഗൂഢാലോചന നടത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് കെപിസിസി വക്താവ് രാജു പി. നായര്‍ ആന്റോ അഗസ്റ്റിനെതിരെ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യാജരേഖ നിർമ്മിച്ചവരെ കണ്ടെത്തണമെന്നും രേഖകൾ പിടിച്ചെടുക്കണമെന്നുമാണ് പരാതിയിലുള്ളത്. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് ആന്റോയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)