iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Thiruvananthapuram

Kerala Local Body Bypolls: 38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: വിഡി സതീശന്റെ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളാണ് ഇന്ന് ജനവിധി തേടുന്നത്.

രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം ആറുവരെയുണ്ടാകും. മത്സരരംഗത്തുള്ളത് 126 സ്ഥാനാർത്ഥികളാണ്. സെപ്റ്റംബർ 29 ന് വോട്ടെണ്ണൽ നടക്കും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ്. കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡുകളും, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ, കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം, പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന എന്നിവിടങ്ങളിൽ ശ്രദ്ധേയ പോരാട്ടമായിരിക്കും കാഴ്ചവയ്ക്കുക എന്നാണ് റിപ്പോർട്ട്.

ഫാത്തിമ തഹ്ലിയയെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിനായി ഫർസീന അറക്കലും എൽഡിഎഫിനായി ജംഷീന ടി.പിയുമാണ് മത്സരിക്കുന്നത്. കെ. ജിജി ബിജെപിക്കായി രംഗത്തുണ്ട്. ഒപ്പം രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും ജനവിധി തേടുന്നുണ്ട്. കുറ്റിച്ചിറയിൽ മൂന്ന് പോളിങ് സ്റ്റേഷനുകളിലായി എട്ട് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.