iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Thiruvananthapuram

VP Security Breach: ഉപരാഷ്ട്രപതിയുടെ സുരക്ഷയിൽ വൻ വീഴ്ച; വാഹനവ്യൂഹത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റിയ 2 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റിയ രണ്ടുപേർ അറസ്റ്റിൽ. കോവളത്തുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയിലാണ് പോലീസ് നടപടി. വള്ളക്കടവ് സ്വദേശികളായ ഷക്കീർ, നാദിർഷാ എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.

ബാലരാമപുരത്തെ ചടങ്ങിന് ശേഷം ഉപരാഷ്ട്രപതി വിമാനത്താവളത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. തിരുവല്ലം ഭാഗത്തുനിന്നെത്തിയ ബൈക്ക് കോവളം ജംഗ്ഷനിൽ തടയാൻ സുരക്ഷാ ജീവനക്കാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞിരംകുളത്തു വെച്ചാണ് പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുമ്പോൾ ഇരുവരും കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.