Prem Keetanu Movie: 'പ്രേമലു'വിന്റെ ഹിന്ദി റീമേക്ക് 'പ്രേം കീടാണു'വിൻറെ ട്രെയിലർ പുറത്തിറങ്ങി
)
വീർ പഹാരിയ, അപർശക്തി ഖുറാന, പുതുമുഖം ആഫിയ സയിദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാൻറിക് കോമഡി ചിത്രം പ്രേം കീടാണുവിൻറെ ട്രെയിലർ പുറത്തിറക്കി അണിയറ പ്രവർത്തകർ. മൂന്ന് വ്യക്തികളുടെ പ്രണയവും അതിലൂടെ ഉടലെടുക്കുന്ന ആശയക്കുഴപ്പങ്ങളും അപ്രതീക്ഷിതമായ സംഭവങ്ങളും ആണ് ഈ സിനിമയുടെ പ്രമേയം.
2024ൽ തരംഗമായ മലയാളത്തിലെ ഹിറ്റ് റൊമാൻറിക് കോമഡി ചിത്രം പ്രേമലുവിനെ ആസ്പദമാക്കിയാണ് ഇത് ഒരുക്കിയിരിക്കുന്നതെങ്കിലും കഥയിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഇത് മലയാളം സിനിമയുടെ റീമേക്ക് അല്ലെന്നാണ് നടൻ വീർ പഹാരിയ മുൻപ് പ്രതികരിച്ചത്.
അപൂർവ് സിങ് കാർക്കി സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ രാകേഷ് ബേദി, നിഖിൽ വിജയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)