iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kochi

Kochi Murder Attempt: ഭാര്യയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ ഭർത്താവ് പിടിയിൽ; സംഭവം കൊച്ചിയിൽ

കൊച്ചി: കാക്കനാട് അമ്പാടിമൂലയിൽ ഭാര്യയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ സ്വദേശി അനിൽകുമാറാണ് യുവതിയുടെ ഭർത്താവ്. അയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു. പൊള്ളലേറ്റ ജയശ്രീയെ ഭർത്താവ് വഴിയിൽ തടഞ്ഞു നിർത്തുകയും അവിടെവച്ചു ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു.

തുടർന്നാണ് പ്രതി കയ്യിൽ കരുതിയിരുന്ന പെട്രോൾ ജയ്ഷറയുടെ പുറത്തേക്ക് ഒഴിച്ചശേഷം തീകൊളുത്തിയത്. ശേഷം പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. ശേഷമേ അടുത്തുള്ള സ്ഥലത്തു നിന്നും അനിൽ കുമാറിനെ നാട്ടുകാരാണ് കണ്ടെത്തിയത്.

പ്രതിയുടെ കയ്യിലെ പൊള്ളിയ പാടാണ് നാട്ടുകാർക്ക് സംശയം ഉണ്ടയാക്കിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രതി മൊഴി നല്കിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.