iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Malayali Travel Vlogger Dies: എവറസ്റ്റ് ട്രെക്കിങ്ങിനിടെ മലയാളി ട്രാവൽ വ്ലോഗറിന് ദാരുണാന്ത്യം; മരണകാരണം എഎംഎസ്

International

മലയാളി ട്രാവൽ വ്ളോഗർ അഞ്ജുനാഥ് ട്രക്കിങ്ങിനിടെ മരിച്ചു. മരണകാരണം എഎംഎസ് ആണെന്ന് വിവരം. 

കാഠ്മണ്ഡു/കണ്ണൂർ: എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം. കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി അഞ്ജുനാഥ് കാവിങ്ങൽ വളപ്പിലാണ് മരിച്ചത്. നവംബർ 19നാണ് അ‍ഞ്ജുനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രാമധ്യേയുള്ള അതീവ ഉയരത്തിലുള്ള പ്രദേശമാണ് ഗോരക്ഷേപ്. ഇവിടയാണ് അഞ്ജുനാഥിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 5,164 മീറ്റർ ഉയരത്തിലുള്ള പ്രദേശമാണിത്. കഠിനമായ കാലാവസ്ഥയും ഓക്സിജന്റെ കുറവും കാരണം സഞ്ചാരികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന മേഖലയാണിത്.

അക്യൂട്ട് മൗണ്ടൻ സിക്‌നസ് (എഎംഎസ്) മൂലമാണ് അഞ്ജുനാഥ് മരിച്ചതെന്നാണ് വിവരം. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരമുള്ള പ്രദേശങ്ങളിലേക്ക് കയറുമ്പോൾ, പ്രദേശത്ത് ഓക്സിജൻ കുറവായതിനാൽ ആ സാഹചര്യവുമായി ശരീരത്തിന് പൊരുത്തപ്പെടാൻ കഴിയാതെവരുന്ന അവസ്ഥയാണ് അക്യൂട്ട് മൗണ്ടൻ സിക്‌നസ് എന്ന് പറയുന്നത്.

'ട്രാവൽ വിത്ത് അഞ്ജുനാഥ്' എന്ന പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അഞ്ജുനാഥ് യാത്രകളെ കുറിച്ചുള്ള വിവിരങ്ങൾ പങ്കുവച്ചിരുന്നു. അന്നപൂർണ ബേസ് ക്യാമ്പിൽനിന്നുള്ള ദൃശ്യങ്ങളും മലനിരകളിൽനിന്നുള്ള കാഴ്ചകളുമെല്ലാം അഞ്ജുനാഥ് പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞവർഷം അന്നപൂർണ ബേസ് ക്യാമ്പ് ട്രെക്കിങ് അഞ്ജുനാഥ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് യാത്രതിരിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.