Nobel Prize: സാഹിത്യ നൊബേൽ പുരസ്കാരം കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണ്
കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണിനാണ് ഈ വർഷത്തെ സാഹിത്യ നൊബേൽ ലഭിച്ചത്.
)
സ്റ്റോക്കോം: 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം കനേഡിയൻ എഴുത്തുകാരിയും കവിയുമായ ആൻ കാഴ്സണ് (Anne Carson) ലഭിച്ചു. ക്ലാസിക്കൽ ശൈലിയെ സമകാലിക ലോകത്തോട് ചേർത്തുനിർത്തി സാഹിത്യത്തിന് പുതിയ ഭാവതലങ്ങൾ നൽകിയ മികവിനാണ് പുരസ്കാരം. പുരാതന ഗ്രീക്ക് പുരാവൃത്തങ്ങളെ ആധുനിക രചനാശൈലിയുമായി സംയോജിപ്പിക്കുന്നതിൽ ശ്രദ്ധേയയായ അവർ, കവിത, ഉപന്യാസം, തത്ത്വചിന്ത, സാഹിത്യവിമർശനം എന്നിവയെ സമന്വയിപ്പിച്ച് പരമ്പരാഗത അതിർവരമ്പുകൾ ഭേദിച്ച എഴുത്തുകാരിയാണ്.
1950 ജൂൺ 21-ന് കാനഡയിലെ ടൊറന്റോയിലാണ് ആൻ കാഴ്സൺ ജനിച്ചത്. ബാങ്ക് ഉദ്യോഗസ്ഥനായ പിതാവ് റോബർട്ട് കാഴ്സണിന്റെ ജോലി മാറ്റങ്ങൾ കാരണം വിവിധ നഗരങ്ങളിലായിരുന്നു ആനിന്റെ ബാല്യം. ഹൈസ്കൂൾ പഠനകാലത്ത് ലാറ്റിൻ അധ്യാപകനാണ് ആനിൽ ഗ്രീക്ക് സാഹിത്യത്തോട് അനുരാഗം വളർത്തിയത്. ടൊറന്റോ സർവകലാശാലയിലെ സെന്റ് മൈക്കിൾസ് കോളജിൽ ചേർന്നെങ്കിലും പാഠ്യപദ്ധതിയോടുള്ള വിയോജിപ്പ് കാരണം രണ്ടുതവണ പഠനം ഉപേക്ഷിച്ചു. ഇടവേളകളിൽ ഗ്രാഫിക് ആർട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ച അവർ പിന്നീട് പഠനം പൂർത്തിയാക്കി 1974-ൽ ബിരുദവും 1975-ൽ ബിരുദാനന്തര ബിരുദവും 1981-ൽ പിഎച്ച്ഡിയും നേടി. സ്കോട്ട്‌ലൻഡിലെ സെന്റ് ആൻഡ്രൂസ് സർവകലാശാലയിൽ ഗ്രീക്ക് കവിതയിലും സാഹിത്യവിമർശനത്തിലും ഉപരിപഠനവും നടത്തി.
1986-ൽ പുറത്തിറങ്ങിയ 'ഇറോസ് ദി ബിറ്റർസ്വീറ്റ്' (Eros the Bittersweet) ആണ് ആൻ കാഴ്സണിന്റെ ആദ്യകാലത്തെ പ്രധാന കൃതി. പുരാതന ഗ്രീക്ക് തത്ത്വചിന്തയെ ആധുനികതയുമായി സമന്വയിപ്പിച്ച ഈ ഗ്രന്ഥം, അക്കാദമിക് പഠനത്തെയും സാഹിത്യ രചനയെയും ഒന്നിപ്പിക്കുന്ന ആനിന്റെ വേറിട്ട ശൈലിക്ക് തുടക്കമിട്ടു. 1987-ൽ പുറത്തുവന്ന 'ഗ്ലാസ്, ഐറണി ആൻഡ് ഗോഡ്' ഉൾപ്പെടെയുള്ള കൃതികളിലൂടെ കവി എന്ന നിലയിലും അവർ ശ്രദ്ധേയയായി. താരതമ്യ സാഹിത്യം, നരവംശശാസ്ത്രം, ചരിത്രം എന്നിവയോടുള്ള ആഴത്തിലുള്ള താല്പര്യവും ഗ്രീക്ക്-ലാറ്റിൻ സാഹിത്യ കഥാപാത്രങ്ങളും അവരുടെ രചനകളിലെ പ്രധാന സവിശേഷതകളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)