Heavy Rain: സംസ്ഥാനത്ത് മഴ ശക്തം; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അടുത്ത മൂന്ന് മണിക്കൂറുകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
)
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ തുടരുന്നു. മധ്യ, തെക്കൻ ജില്ലകളിലും വടക്കൻ മേഖലയിലെ മലയോര പ്രദേശങ്ങളിലും പരക്കെ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ 10 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റോടും ഇടിമിന്നലോടും കൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.
മഴ ശക്തമായതിനെ തുടർന്ന് തലസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. നെയ്യാർ ഡാമിൻറെ നാല് ഷട്ടറുകൾ 20 സെൻറിമീറ്റർ വീതവും അരുവിക്കര ഡാമിൻറെ മൂന്ന് ഷട്ടറുകൾ 10 സെൻറിമീറ്റർ വീതവുമാണ് കൂടുതൽ ഉയർത്തിയത്. വിവിധ ജില്ലകളിൽ മഴയിലും ശക്തമായ കാറ്റിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)