iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

VD Satheeshan: 'കണ്‍വീനറെ അറിയിക്കാതെ മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നു' ആരോപണം തള്ളി വി. ഡി. സതീശന്‍

Thiruvananthapuram

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വി. ഡി. സതീശന്‍ രംഗത്ത്

തനിക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉയര്‍ത്തിയ പരാതി തള്ളി മുഖ്യമന്ത്രി വി. ഡി. സതീശന്‍. സര്‍ക്കാരിന്റെയും ഭരണമുന്നണിയിലെയും നിര്‍ണ്ണായകമായ പല തീരുമാനങ്ങളും യുഡിഎഫ് കണ്‍വീനറെയോ മുന്നണി നേതൃത്വത്തെയോ അറിയിക്കാതെയാണ് എടുക്കുന്നതെന്നാണ് അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍ അടൂര്‍ പ്രകാശിന്റെ ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രി തീരുമാനങ്ങള്‍ പാര്‍ട്ടി നയത്തിന് അനുസരിച്ച് മുതിര്‍ന്ന നേതാക്കളുടെ അനുമതിയോടെയാണ് എടുക്കുന്നതെന്ന് വ്യക്തമാക്കി. ലീഗിനും ഫോര്‍വേഡ് ബ്ലോക്കിനും ക്യാബിനറ്റില്‍ പുതിയ രണ്ട് പദവികള്‍ നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തന്നെ അറിയിച്ചില്ലെന്നും മുന്നണി യോഗങ്ങള്‍ കൃത്യമായി ചേരുന്നില്‍ മുന്നണി ചെയര്‍മാനായ മുഖ്യമന്ത്രി മുന്‍കൈ എടുക്കുന്നില്ലെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ ആക്ഷേപം.

എന്നാല്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രണ്ട് മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍, പ്രവര്‍ത്തക സമിതി അംഗം, രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, രണ്ട് വനിതാ നേതാക്കള്‍ എന്നിവരെല്ലാം അടങ്ങുന്നതാണ് മന്ത്രിസഭയെന്നും ഇത് പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ടെന്നും ഇവരുമായി ചര്‍ച്ചകള്‍ നടത്തിയാണ് തീരുമാനം എടുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല ഭരണപരമായ കാര്യങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലല്ലോയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തന്നോട് ആര്‍ക്കും വിയോജിക്കാമെന്നും മുഖ്യമന്ത്രി വി. ഡി. സതീശന്‍ പറത്തു. കോണ്‍ഗ്രസ് ബിജെപിയെപ്പോലുള്ള ഒരു പാര്‍ട്ടിയല്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പാര്‍ട്ടിയിലേക്ക് വരുന്ന യുവജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തന്നെ പരസ്യമായി വിമര്‍ശിക്കാം ഞാന്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാല് മാസം പിന്നിടുമ്പോഴാണ് പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര തര്‍ക്കമുണ്ടാകുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.