കളമശ്ശേരി കൂട്ടബലാത്സംഗം: അഭിമുഖത്തിന് വിളിച്ചത് 15 പേരെ; കൂടുതൽ പേർ ഇരകളായോ?
Kochi Gange Rape Case: രാസലഹരി നൽകി മയക്കിയ ശേഷമാണ് ഇവർ യുവതിയെ പീഡനത്തിനിരയാക്കിയത്. ഈ രാസലഹരി ഇവർക്ക് എവിടെ നിന്നും ലഭിച്ചു? അന്വേഷണം നടക്കുന്നുണ്ട്?
)
കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ മുഖ്യസൂത്രധാരനായ ശ്രീരാജ് സ്പാ ജോലി വാഗ്ദാനം ചെയ്ത് ഇന്റർവ്യൂവിന് ക്ഷണിച്ചത് നിരവധിപേരെ. ഇക്കാര്യം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
ഇയാൾ ഇന്റർവ്യൂവിനായി വിളിച്ച 10 മുതൽ 15 വരെയുള്ള യുവതികളുടെ ലിസ്റ്റ് പോലീസിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ യുവതികൾ അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന അന്വേഷ്ണത്തിന് ഒരുങ്ങുകയാണ് പോലീസ്. ഇതുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചത് പ്രതി ശ്രീരാജിന്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത രണ്ടു മൊബൈൽ ഫോണുകളിൽ നിന്നാണ്.
റിപ്പോർട്ടുകളിൽ നിന്നും പോലീസിന് കിട്ടിയ ലിസ്റ്റിലെ 15 യുവതികളെയും നേരിട്ട് കണ്ട് വിവരങ്ങൾ അന്വേഷിക്കും എന്നാണ്. ഇവരിൽ ആർക്കെങ്കിലും പ്രതിയിൽ നിന്നോ അല്ലെങ്കിൽ ഇയാളുടെ സംഘത്തിൽ നിന്നോ ലൈംഗിക അതിക്രമം നേരിട്ടോ എന്നും അന്വേഷണ സംഘം അന്വേഷിക്കും. അതിൽ ഇവരിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ കൂടുതൽ കേസുകൾ പ്രതിയുടെ പേരിൽ രജിസ്റ്റർ ചെയ്യും.
പോലീസ് പറയുന്നത് ഇത് സ്പായുടെ മറവിൽ യുവതികളെ ആവശ്യക്കാർക്ക് കൈമാറുന്ന റാക്കറ്റാണെന്നാണ്. പ്രതിയായ ശ്രീരാജ് പല സ്പാകളുടെയും മറവിൽ ഇത്തരം പ്രവർത്തികൾ ആണ് ചെയ്തിരുന്നത് എന്നും പോലീസ് പറയുന്നു. തുടർന്ന് പ്രതികൾ നടത്തിയിരുന്ന സ്പാകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.
കേസിൽ ഇതുവരെ നാലുപേരാണ് അറസ്റ്റിലായിട്ടുണ്ട്. ശ്രീരാജ്, ജിത്ത് മാർട്ടിൻ, ശരണ്യ, സഞ്ജു എന്നിവരാണ് അവർ. എന്നാൽ ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നാണ് അതിജീവിതയുടെ പങ്കാളി പറയുന്നത്. രാസലഹരി നൽകിയ ശേഷമായിരുന്നു ഇവർ യുവതിയെ പീഡിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)