iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണിയുടെ മാര്‍ച്ച് ഇന്ന് രാഷ്‌ട്രപതി ഭവനിലേക്ക്, ഡല്‍ഹിയില്‍ കനത്ത സുരക്ഷ

National

വോട്ടർ പട്ടികയിലെ ക്രമക്കേടുകളിലും എസ്ഐആറിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു.

എസ്ഐആര്‍, വോട്ടര്‍പ്പട്ടിക ക്രമക്കേടുകളില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ കനക്കുന്നു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി നേതാക്കൾ നേരത്തെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്ത് നല്‍കിയിരുന്നു.

കൂടിക്കാഴ്ച അനുവദിച്ചല്ലെങ്കില്‍ ഇന്ന് 3 മണിക്ക് പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന പ്രതിപക്ഷ എംപിമാരുടെ യോഗത്തിന് ശേഷം ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, രേവന്ത് റെഡ്ഡി, മമത ബാനര്‍ജി എന്നിവര്‍ സമര രംഗത്തുണ്ട്.

അതേസമയം നാളെയാണ് സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍മന്തറില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജന്തര്‍മന്തര്‍ 2.0 പ്രതിഷേധങ്ങള്‍ക്ക് പോലീസിന് അനുമതി നിലവില്‍ ലഭിച്ചിട്ടില്ല. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ വിവിധ വിദ്യാര്‍ത്ഥി-യുവജന സംഘടനകളും യൂട്യൂബര്‍ ധ്രുവ് റാഠിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളെ നേരിടാന്‍ ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയും ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

പുതിയ ബുക്കിംഗുകള്‍ ഒഴിവാക്കാന്‍ ഡല്‍ഹിയിലെ ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്കും നിയന്ത്രണമുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്ന മേഖലകളിലെയും പ്രധാന കേന്ദ്രങ്ങളിലെയും 40-ഓളം മെട്രോ സ്റ്റേഷനുകള്‍ അടച്ചിടാനാണ് അധികൃതരുടെ നീക്കം.

അതേസമയം ഗ്യാനേഷ് കുമാറിനെതിരെയും എസ്ഐആര്‍ നടപടികള്‍ക്കെതിരെയും ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ഇന്നലെ നടന്ന സിജെപിയുടെ നേതൃത്വത്തിലെ പ്രതിഷേധ സമരത്തില്‍ സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്കെ, നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്, യൂട്യൂബര്‍ ധ്രുവ് റാഠി, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഐഷ ഘോഷ്, നേഹ ബോറ എന്നിവര്‍ പങ്കെടുത്തു. എസ്ഐആര്‍ കേവലമൊരു വോട്ട് മോഷണമല്ലെന്നും ഇതിലൂടെ തിരഞ്ഞെടുക്ക് കമ്മീഷന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അപമാനിച്ചെന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.