iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Asian Para Games 2026: ഏഷ്യന്‍ പാരാ ഗെയിംസിനായി ഇന്ത്യന്‍ സംഘം പുറപ്പെട്ടു, യാത്രയയപ്പ് നല്‍കി പാരാലിമ്പിക് കമ്മിറ്റി

Sports

ഏഷ്യൻ പാരാ ഗെയിംസിനായി ജപ്പാനിലേക്ക് പുറപ്പെടുന്ന 176 അംഗ ഇന്ത്യൻ സംഘത്തിന് പാരാലിമ്പിക് കമ്മിറ്റി ഗംഭീര യാത്രയയപ്പ് നൽകി

അഞ്ചാമത് ഏഷ്യൻ പാരാ ഗെയിംസിനായി ജപ്പാനിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ സംഘത്തിന് പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ (PCI) ഗംഭീര യാത്രയയപ്പ് നടത്തി. ചാണക്യപുരിയിലെ ഐടിസി മൗര്യയിലാണ് അത്ലറ്റുകളുടെ യാത്രയയപ്പ് ചടങ്ങ് നടന്നത്. ചടങ്ങിൽ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു.

സാഹചര്യങ്ങളെ വെല്ലുവിളിച്ച് അന്താരാഷ്ട്ര തലത്തിൽ എത്തിയ അത്ലറ്റുകളെ മന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. ജപ്പാനിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പിസിഐ (PCI) പ്രസിഡന്റ് ദേവേന്ദ്ര ജാജരിയ പറഞ്ഞു.

ഒക്ടോബർ 18 മുതൽ 24 വരെയാണ് ജപ്പാനിലെ ഐച്ചി-നാഗോയയിലാണ് മത്സരങ്ങൾ അരങ്ങേറുക. 116 പുരുഷന്മാരും 60 സ്ത്രീകളും അടങ്ങുന്ന 176 അത്ലറ്റുകളാണ് ജപ്പാനിലേക്ക് പോകുന്നത്. പാരാ അത്ലറ്റിക്സ്, പാരാ ബാഡ്മിന്റൺ, പാരാ ആർച്ചറി, ഷൂട്ടിംഗ് പാരാ സ്പോർട്സ്, പാരാ സ്വിമ്മിംഗ്, പാരാ ടേബിൾ ടെന്നീസ്, പാരാ പവർലിഫ്റ്റിംഗ്, ബ്ലൈൻഡ് ഫുട്ബോൾ, പാരാ സൈക്ലിംഗ്, പാരാ ജൂഡോ, ബോസിയ, വീൽചെയർ ഫെൻസിങ് എന്നീ 12 ഇന മത്സരങ്ങളിലാണ് ഇന്ത്യൻ ടീം പങ്കെടുക്കുക.

ചൈനയിലെ ഹങ്ചോയിൽ നടന്ന മുൻ ഏഷ്യൻ പാരാ ഗെയിംസിൽ 29 സ്വർണ്ണവും, 31 വെള്ളിയും, 51 വെങ്കലവുമടക്കം 111 മെഡലുകളാണ് ഇന്ത്യൻ ടീം നേടിയത്. ഇത്തവണയും നൂറ് മെഡലുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ ടീം മത്സരത്തിനിറങ്ങുക. പാരാലിമ്പിക്സിലെ സ്വർണ്ണ മെഡൽ ജേതാവായ പ്രമോദ് ഭഗതും, പാരാലിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഭവിനാ പട്ടേലുമാണ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തുക. കഠിനമായ പരിശീലനത്തിലൂടെ തങ്ങൾ ജപ്പാനിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രമോദ് ഭഗത് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.