iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Vastu Tips: സമ്പത്ത് തേടിയെത്തും, വീട്ടിൽ ഈ വാസ്തു പ്രതിവിധികൾ ശ്രദ്ധിച്ചാൽ

Religion

വീടുകളിൽ വരുത്തുന്ന ചില ലളിതമായ വാസ്തു വിദ്യകൾ വീട്ടിൽ പോസിറ്റീവായ പല മാറ്റങ്ങളിലേക്കും നയിക്കും.

വാസ്തുശാസ്ത്ര പ്രകാരം, വീടുകളിൽ വരുത്തുന്ന ചില ലളിതമായ മാറ്റങ്ങൾ ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജവും ഐശ്വര്യവും സമ്പത്തും കൊണ്ടുവരും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ സഹായിക്കുന്ന വാസ്തുവിദ്യകൾ എന്തെല്ലാമാണെന്ന് അറിയാം.

വീടിൻറെ പ്രധാന കവാടം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇവിടെ നിന്നാണ് പോസിറ്റീവ് ഊർജ്ജം വീട്ടിലേക്ക് പ്രവേശിക്കുന്നത്. അതിനാൽ പ്രധാന കവാടത്തിൽ ചെരിപ്പുകളോ അഴുക്കുകളോ വേസ്റ്റ് ബിന്നുകളോ കൂട്ടിയിടുന്നത് ഒഴിവാക്കണം.

ഇതുപോലെ തന്നെ വീടിൻറെ സ്വീകരണമുറിയും മറ്റ് പ്രധാന ഭാഗങ്ങളും അനാവശ്യ വസ്തുക്കൾ ഒഴിവാക്കി വൃത്തിയായി ഇടേണ്ടതുണ്ട്. മനസ്സിന് ശാന്തി ലഭിക്കാനും ഇത് പ്രധാനമാണ്. രാവിലെ എഴുന്നേറ്റയുടൻ കിടക്ക വിരികൾ മാറ്റി വൃത്തിയാക്കിയിടണം. ഇത് വാസ്തുപ്രകാരം നല്ല മാറ്റങ്ങൾ കൊണ്ടുവരും.

സമാധാനപൂർണമായ ഒരു അന്തരീക്ഷം കിടപ്പുമുറിയിൽ ഉണ്ടാകുമ്പോൾ മാത്രമാണ് ജീവിതത്തിൽ സന്തോഷം കൈവരുന്നത്. കിടക്കയുടെ അടിയിലോ മുറിയിലോ അനാവശ്യ സാധനങ്ങൾ കുന്നുകൂട്ടി ഇടരുത്. ഉറക്കത്തെ തടസപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കുക.

അതുപോലെ, അടുക്കള എപ്പോഴും വൃത്തിയോടെ സൂക്ഷിക്കണം. കുടുംബത്തിലുള്ളവരുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിൽ അടുക്കളയുടെ പങ്ക് വലുതാണ്. ഭക്ഷണം പാകം ചെയ്ത ശേഷം ഉടൻ തന്നെ കൌണ്ടർ ടോപ്പുകൾ വൃത്തിയാക്കണം. അടുക്കളയിലെ ഷെൽഫുകളെല്ലാം കൃത്യമായി അടുക്കി വയ്ക്കാനും വൃത്തിയോടെ സൂക്ഷിക്കാനും ശ്രദ്ധിക്കണം.