iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

MVD: ഹൈവേയിലെ നിയമലംഘനങ്ങൾ തടയാൻ എംവിഡി; മലപ്പുറത്ത് 22 ഡ്രൈവർമാരുടെ ലൈസൻസ് തെറിക്കും!

Kerala

മലപ്പുറത്ത് ഹൈവേയിൽ നിയമം ലംഘിച്ച 22 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എംവിഡി.

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാ​ഗമായി മലപ്പുറം ജില്ലയിൽ നിയമ ലംഘനം നടത്തിയ 22 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു എംവിഡി. ഹൈവേകളിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്ന രീതിയിലുള്ള നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് വകുപ്പിന്റെ ഈ കർശന നടപടി.

ഹെവി വാഹനങ്ങൾ അതിവേഗ പാതയിലൂടെ സഞ്ചരിക്കുക, തെറ്റായ രീതിയിൽ പ്രവേശന-പുറത്തിറങ്ങൽ (Entry-Exit) സംവിധാനങ്ങൾ ഉപയോഗിക്കുക, ദേശീയപാതയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങളാണ് അധികൃതർ പ്രധാനമായും നിരീക്ഷിക്കുന്നത്. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി വാഹനങ്ങൾ ഫാസ്റ്റ് ട്രാക്കിൽ നിർത്തുന്നത് ഇനി അനുവദിക്കില്ല.

നിയമ ലംഘിക്കുന്നവര്‍ക്കെതിരെ പിഴയും പ്രോസിക്യൂഷന്‍ നടപടികളുമെടുക്കും. അതിനൊപ്പം തന്നെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളും എംവിഡി സ്വീകരിക്കുന്നതായിരിക്കും. ദേശീയപാതയില്‍ വാഹനങ്ങളുടെ സുഗമമായ സഞ്ചാരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഈ നടപടി കൊണ്ട് എംവിഡി ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.