Kerala Weather Updates: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ; 3 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alert: സംസ്ഥാനത്ത ഇന്ന് മുതൽ 27ണ് വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ തുടരും. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ലെങ്കിലും മഴ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ നവംബർ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിര്‍ദേശങ്ങൾ അറിയാം..
കാർമേഘം കണ്ടാൽ ഉടൻതന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. കുട്ടികൾ തുറസായ സ്ഥലങ്ങളിലും ടെറസിലും നിൽക്കുകയോ കളിക്കുകയോ ചെയ്യരുത്. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമ്പോൾ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക. ഈ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ലാൻഡ്ലൈൻ ടെലഫോൺ ഉപയോഗം ഒഴിവാക്കാനും മറക്കരുത്.
ഇടിമിന്നൽ ഉള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, പുറത്താണെങ്കിൽ വാഹനത്തിനുള്ളിൽ തുടരുക, ഈ സമയം തുറസായ സ്ഥലത്ത് വളർത്തുമൃഗങ്ങളെ കെട്ടരുത്. മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡിനുള്ളിൽ പ്രഥമ ശുശ്രൂഷ നൽകി ഉടൻ വൈദ്യസഹായം എത്തിക്കുക. ഇടിമിന്നൽ മുന്നറിയിപ്പുകൾക്കായി ദാമിനി ആപ്പ് ഉപയോഗിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)