Ansiba Hassan: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടി അൻസിബയുടെ പരാതി; നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
)
കൊച്ചി: നടി അൻസിബ ഹസനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഒരു യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി പ്രിയ തനിക്കെതിരെ അശ്ലീലച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് അൻസിബ കോടതിയിൽ ഹർജി നൽകിയത്.
നേരത്തെ പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതതിനെ തുടർന്നാണ് അൻസിബ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാൽ, ഗൌരവകരമായ കുറ്റങ്ങളില്ലെന്ന പോലീസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കോടതി കേസ് സ്വകാര്യ അന്യായമായി മാറ്റി ഹർജിക്കാരിയുടെ മൊഴിയെടുക്കാൻ ഉത്തരവിടുകയായിരുന്നു.
ഈ നടപടി സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അൻസിബ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് പരാതി കൃത്യമായി പരിശോധിക്കാതെയാണ് കീഴ്ക്കോടതി ഉത്തരവിട്ടതെന്ന് വിലയിരുത്തി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ മുൻ ഉത്തരവ് റദ്ദാക്കുകയും ഈ മാസം എട്ടിന് വിഷയം വീണ്ടും പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)