Drugs Seized: കൊച്ചിയിൽ വൻ രാസലഹരി വേട്ട; 300 ഗ്രാം മെത്തുമായി യുവാവ് പിടിയിൽ
)
കൊച്ചി: കൊച്ചി നഗരത്തിൽ എക്സൈസ് സംഘം നടത്തിയ വൻ ലഹരിവേട്ടയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന രാസലഹരിയുമായി യുവാവ് പിടിയിൽ. മട്ടാഞ്ചേരി പനയപ്പിള്ളി അഞ്ചരമുറി പറമ്പ് സ്വദേശിയായ എഎസ് ഷിഫാസ് (ബാപ്പുജി-28) ആണ് മട്ടാഞ്ചേരിയിൽ അറസ്റ്റിലായത്.
ഇയാളിൽ നിന്ന് 305.39 ഗ്രാം മെത്താഫെറ്റാമൈൻ, ലഹരിവിൽപ്പനയിലൂടെ ഏഴ് ദിവസം കൊണ്ട് സമാഹരിച്ച 2,90,000 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കൊച്ചി സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തിൻറെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും നടന്നത്.
ലഹരി ഇടപാടിൽ ഇയാൾക്കൊപ്പം മറ്റൊരു കൂട്ടാളി കൂടി പങ്കളിയാണെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ വ്യക്തികളെ കുറിച്ചും ലഹരിമരുന്നിൻറെ പ്രധാന ഉറവിടത്തെക്കുറിച്ചും എക്സൈസ് സംഘം അന്വേഷണം ഊർജ്ജിതമാക്കി.
നേരത്തെ 20 ഗ്രാം എംഡിഎംഎയുമായി കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തിരുവല്ല സ്വദേശി വരുൺദേവിനെ എക്സൈസ് പിടികൂടിയിരുന്നു. എന്നാൽ, ഇയാൾ അറസ്റ്റിലായിട്ടും മട്ടാഞ്ചേരി ഭാഗത്തേക്ക് രാസലഹരിയുടെ ഒഴുക്ക് തുടരുന്നുവെന്ന രസഹ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇപ്പോൾ ഷിഫാസ് വലയിലായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)