iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

KSRTC Bus: മദ്യപിച്ച് കെഎസ്ആര്‍ടിസി സൂപ്പർ ഫാസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

Kochi

മദ്യലഹരിയിൽ നേരെ നിൽക്കാൻ പോലും സാധിക്കാതെ ഡ്രൈവർ റോഡിന് നടുവിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കൊച്ചി: മദ്യലഹരിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. പാലാ ഡിപ്പോയിലെ ഡ്രൈവറായ ജോർജുകുട്ടി ആൻറണിയാണ് പിടിയിലായത്. പാലായിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് വാഴക്കുളം മടക്കത്താനത്ത് വച്ച് നാട്ടുകാർ ഇടപെട്ട് തടയുകയായിരുന്നു.

അതീവ അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രദേശവാസികൾ വാഹനം തടഞ്ഞുനിർത്തിയത്. ബസിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർക്ക് നേരെ നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.

മദ്യലഹരിയിൽ എഴുന്നേൽക്കാനാകാതെ ജോർജുകുട്ടി റോഡിന് നടുവിൽ ഇരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ഇയാളെ തടഞ്ഞുവച്ച നാട്ടുകാർ ഉടൻതന്നെ വാഴക്കുളം പോലീസിനെ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നതായി പോലീസിൻറെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. യാത്ര മുടങ്ങിയ ബസിലെ യാത്രക്കാരെ പിന്നീട് മറ്റൊരു കെഎസ്ആർടിസി ബസിൽ കയറ്റിയാണ് യാത്ര പുനരാരംഭിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.