iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kochi

Drug Bust: കൊച്ചിയിൽ വൻ രാസലഹരി വേട്ട; 2 കിലോ എംഡിഎംഎയുമായി 2 പേർ പിടിയിൽ, ലഹരികടത്ത് എയർ കൂളറിൽ ഒളിപ്പിച്ച്

കൊച്ചി: മട്ടാഞ്ചേരിയിൽ വൻ രാസലഹരി വേട്ട. രണ്ട് കിലോയോളം എംഡിഎംഎയുമായി രണ്ടു പേരെ മട്ടാഞ്ചേരി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന നൗഫൽ, മട്ടാഞ്ചേരി തായകത്ത് ടി.എ. സഫീർ എന്നിവരാണ് പിടിയിലായത്.

പാലാരിവട്ടം കറുപ്പത്ത് ജംക്‌ഷനിൽനിന്ന് ചെറിയ അളവിൽ എംഡിഎംഎയുമായി സഫീർ പിടിയിലായതാണ് കേസിൽ നിർണായകമായത്. സഫീർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നൗഫൽ പോലീസിന്റെ വലയിലായത്. നൗഫൽ കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിൽനിന്ന് 16 ഗ്രാം എംഡിഎംഎയും, ഇവിടെനിന്ന് നാല് കിലോമീറ്റർ അകലെ കരുവേലിപ്പടിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് രണ്ട് കിലോയോളം വരുന്ന എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു. ഓർഡർ ചെയ്തത് സഫീറാണെങ്കിലും കാറിലുണ്ടായിരുന്ന വൻ ലഹരിശേഖരം നൗഫലിന്റേതാണ്.

എറണാകുളത്തും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ നാല് മാസമായി ലഹരിമരുന്ന് എത്തിച്ചിരുന്നത് നൗഫലാണെന്ന് പോലീസ് വ്യക്തമാക്കി. അഞ്ച് വർഷത്തിലേറെയായി ലഹരി ഇടപാടുകളിൽ സജീവമായ ഇയാൾക്കെതിരെ നിരവധി മോഷണ-ലഹരി കേസുകൾ നിലവിലുണ്ട്. സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ കാപ്പ ചുമത്താൻ പോലീസ് ശുപാർശ ചെയ്തിട്ടുമുണ്ട്. ഡൽഹിയിൽ നിന്ന് എയർ കൂളറിൽ ഒളിപ്പിച്ചാണ് ഇവർ കേരളത്തിലേക്ക് എംഡിഎംഎ കടത്തിയിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളുടെ സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.