Nedumbassery Airport: നെടുമ്പാശേരിയിൽ റൈഫിളുകളുമായി രണ്ട് പേർ കസ്റ്റഡിയിൽ; 11 എണ്ണം പിടികൂടി
നെടുമ്പാശേരി വിമാനത്താവളത്തിൽ 11 എയർ റൈഫിളുമായി രണ്ട് യാത്രക്കാരെ പിടികൂടി.
)
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തു. ദുബായ് യാത്രക്കാരിൽ നിന്നാണ് 11 എയർ റൈഫിളുകൾ പിടിച്ചെടുത്തത്. റൈഫിലുകൾ അഴിച്ച് ഭാഗങ്ങളാക്കിയ നിലയിലായിരുന്നു പിടികൂടിയത്. ദുബായിൽ നിന്ന് 6ഇ 1476 നമ്പർ വിമാനത്തിൽ എത്തിയ രമേശ് മച്ചാട്ട്, സിജോയ് ശശി എന്നിവരെയാണ് തോക്കുകളുമായി കസ്റ്റഡിയിലെടുത്തത്.
വിവിധ മോഡലുകളിലുള്ള 11 എയർ റൈഫിളുകളും അതിന്റെ അനുബന്ധ സാമഗ്രികളുമാണ് പ്രതികളിൽ നിന്ന് അധികൃതർ പിടിച്ചെടുത്തത്. സാങ്കേതിക പരിശോധനകൾക്കും ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിനും വേണ്ടി തോക്കുകൾ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് വൃത്തങ്ങൾ അവ്യക്തമാക്കി. കസ്റ്റഡിയിലുള്ള രമേശ് മച്ചാട്ട് പാലക്കാട് സ്വദേശിയാണ്. തോക്ക് ലൈസൻസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നേരത്തെയും കേസുകൾ ഹൈക്കോടതിയിലടക്കം എത്തിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)