iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Kozhikode News: മുക്കത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം

Kozhikode

കോഴിക്കോട് മുക്കത്താണ് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കോഴിക്കോട്: മുക്കത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി തേക്കുംകുറ്റി സ്വദേശി അനീഷിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് നിർത്തിയിട്ടിരുന്ന കാറിൽ മൃതദേഹം കണ്ടത്. നാട്ടുകാരാണ് അനീഷിനെ ആദ്യം കാണുന്നത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഏറെ നേരമായിട്ടും കാർ എടുക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയപ്പോഴാണ് നാട്ടുകാർ കാർ പരിശോധിച്ചതും യുവാവിനെ വാഹനത്തിനുള്ളിൽ കണ്ടെത്തിയതും. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ച അനീഷിന് അപസ്മാരം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്.

മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പോലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം പത്തനാപുരം പട്ടാഴിയിൽ ഭാര്യയെ മകളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ്‌ സ്വദേശി ബിനുവാണ് ഭാര്യ ക്രിസ്റ്റിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. മകളുടെ മുന്നിൽ വച്ചായിരുന്നു ദാരുണ സംഭവം നടന്നത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

കൊലപാതകത്തിന് കാരണം കുടുംബ പ്രശ്നങ്ങളായിരുന്നു. പ്രശ്നങ്ങളെ തുടർന്ന് കുന്നിക്കോട് പോലീസ് ശനിയാഴ്ച ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ശേഷം സ്വന്തം വീട്ടിലേക്ക് പോയ ക്രിസ്റ്റി തിരികെ പന്തപ്ലാവിലെ വീട്ടിലെത്തി തുണി എടുക്കുന്നതിനിടെ ഭർത്താവുമായി വഴക്കുണ്ടാകുകയും അതിനിടയിൽ ബിനു വെട്ടുകത്തിയെടുത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തും മുന്നേ ബിനു അടുക്കളയിൽ തൂങ്ങിമരിച്ചിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.