iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kozhikode

M Veerankutty Passed Away: പ്രമുഖ കോൺഗ്രസ് നേതാവ് അഡ്വ. എം വീരാൻകുട്ടി അന്തരിച്ചു

കോഴിക്കോട്: കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ അധ്യക്ഷനുമായ അഡ്വ. എം വീരാൻകുട്ടി അന്തരിച്ചു. അദ്ദേഹത്തിന് 86 വയസായിരുന്നു. മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണ്.

പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ആയിരുന്നു അദ്ദേഹം. വീരാൻകുട്ടി നാദാപുരം മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റയും പ്രവർത്തിച്ചിട്ടുണ്ട്.

മാത്രമല്ല അഖിലേന്ത്യാ തലത്തില്‍ കോൺഗ്രസ് പിളര്‍പ്പിനെ നേരിട്ടപ്പോള്‍ ഇന്ദിരാഗാന്ധിയോടൊപ്പം ഉറച്ചുനിന്നു. അഡ്വക്കറ്റ് പി ശങ്കരന് ശേഷം വീരാന്‍കുട്ടി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി പ്രവര്‍ത്തിച്ചു. കബറടക്കം ഇന്ന് രാവിലെ 11:30 ക്ക് കാമശ്ശേരി ജുമാമസ്ജിദ് കബറിസ്താനില്‍ നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.