iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എംഎൽഎയുമായ കെ അച്യുതൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എംഎൽഎയുമായ കെ അച്യുതൻ അന്തരിച്ചു

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എംഎൽഎയുമായ കെ അച്യുതൻ അന്തരിച്ചു. 76 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്. 1996 മുതല്‍ 2016 വരെ ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനീധികരിച്ചു. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. കൂടാതെ കെ. അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്‍റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അത് വേണ്ടെന്നുവച്ച കോണ്‍ഗ്രസ് നേതാവ് കൂടിയാണ് കെ അച്യുതന്‍. മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ചിറ്റൂര്‍ എംഎല്‍എ സുമേഷ് മകനാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Short Videos

RAMYA HARIDAS : രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിൽ കയ്യാങ്കളി

@ZeeMalayalam15d ago
#Congress Leader
Videos

congress Ramya haridas clash: കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല്; 7 പ്രവർത്തകർക്കെതിരെ കേസ്

@ZeeMalayalam15d ago
#Congress Leader
Videos

KPCC PRESIDENT: ഷാഫിയോ കൊടിക്കുന്നിലോ...?, പുതിയ KPCC പ്രസിഡന്റിനെ ഉടനറിയാം

@ZeeMalayalam16d ago
#Congress Leader
M Veerankutty Passed Away: പ്രമുഖ കോൺഗ്രസ് നേതാവ് അഡ്വ. എം വീരാൻകുട്ടി അന്തരിച്ചു

M Veerankutty Passed Away: പ്രമുഖ കോൺഗ്രസ് നേതാവ് അഡ്വ. എം വീരാൻകുട്ടി അന്തരിച്ചു

കോഴിക്കോട്: കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ അധ്യക്ഷനുമായ അഡ്വ. എം വീരാൻകുട്ടി അന്തരിച്ചു. അദ്ദേഹത്തിന് 86 വയസായിരുന്നു. മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണ്. പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ആയിരുന്നു അദ്ദേഹം. വീരാൻകുട്ടി നാദാപുരം മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റയും പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല അഖിലേന്ത്യാ തലത്തില്‍ കോൺഗ്രസ് പിളര്‍പ്പിനെ നേരിട്ടപ്പോള്‍ ഇന്ദിരാഗാന്ധിയോടൊപ്പം ഉറച്ചുനിന്നു. അഡ്വക്കറ്റ് പി ശങ്കരന് ശേഷം വീരാന്‍കുട്ടി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി പ്രവര്‍ത്തിച്ചു. കബറടക്കം ഇന്ന് രാവിലെ 11:30 ക്ക് കാമശ്ശേരി ജുമാമസ്ജിദ് കബറിസ്താനില്‍ നടക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more