Sonia Gandhi Autobiography: രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിലക്കിയെങ്കിലും രാഹുലിനെ തടഞ്ഞില്ലെന്ന് സോണിയ ഗാന്ധി
മകൻ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിർക്കാത്തതിന്റെ കാരണം സോണിയ ഗാന്ധി ആത്മകഥയിൽ വ്യക്തമാക്കി.
)
സോണിയ ഗാന്ധിയുടെ 'ബിലോങിംഗ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey Of Love) എന്ന ആത്മകഥ ലോകമെമ്പാടുമായി ഇന്ന് പുറത്തിറങ്ങി. ഇതിൽ ഭർത്താവ് രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുതെന്ന് സോണിയ ഗാന്ധി അഭ്യർത്ഥിച്ചിരുന്നതായും എന്നാൽ മകൻ രാഹുലിന്റെ രാഷ്ട്രീയപ്രവേശനത്തെ സോണിയ എതിർത്തില്ലെന്നും പറയുന്നു
രാഷ്ട്രീയരംഗത്തെ ഭീഷണികളും അപകടങ്ങളും കുടുംബത്തിന് വരുത്തിവെച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ തന്റെ മകൻ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ തടയാത്തതിന്റെ കാരണവും സോണിയ ഗാന്ധി ആത്മകഥയിൽ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും തങ്ങളുടെ മാതാപിതാക്കളുടെ മണ്ഡലമായ അമേത്തിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഗ്രാമീണ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ സ്കൂൾ കാലഘട്ടത്തിൽ തന്നെ രാജീവ് ഗാന്ധി രാഹുലിനെ അമേത്തിയിലേക്ക് കൊണ്ടുപോയിരുന്നു. കേംബ്രിഡ്ജിൽ 'ഡെവലപ്മെന്റ് സ്റ്റഡീസ്' ആയിരുന്നു രാഹുലിന്റെ എംഫിൽ വിഷയം. വിദേശത്തിരുന്നും അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയം ശ്രദ്ധിച്ചിരുന്നു. പ്രിയങ്കയുമായും സോണിയയുമായുള്ള ചർച്ചകൾക്കും ഗൗരവകരമായ ആലോചനകൾക്കും ശേഷമാണ് രാഹുൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത്.
മാത്രമല്ല പാർട്ടി രാഹുലിന് സജീവമായ ഒരു പങ്ക് നൽകാൻ ശക്തമായി ആവശ്യപ്പെട്ടിരുന്നതായും സോണിയ ഗാന്ധി പറയുന്നു. രാഹുലിന്റെ പിന്തുണയോടെ അമേത്തിയിലെ സ്വയംസഹായ സംഘങ്ങൾ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായി മാറി. കൂടാതെ ലക്നൗവിലേക്കും ഹരിയാനയിലേക്കും ശാഖകൾ വ്യാപിപ്പിച്ചുകൊണ്ട് രാഹുൽ അവിടെ ആശുപത്രിയും സ്ഥാപിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്താൻ ആഗ്രഹിച്ച മകന്റെ തീരുമാനത്തെ അമ്മ എന്ന നിലയിൽ സോണിയ ഗാന്ധി പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും 'ബിലോങിംഗ്: എ ജേർണി ഓഫ് ലവ്' എന്ന തന്റെ ആത്മകഥയിൽ സോണിയ ഗാന്ധി വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)