&imwidth=640&imheight=360)
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ മാർച്ചിനൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ആരംഭിച്ച മാർച്ച് പോലീസ് തടസ്സപ്പെടുത്തിയതോടെ ആകാശവാണി ഭവനിൽ നേതാക്കൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ രാത്രി 7:45 ഓടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രവർത്തകർ രാഹുലിന് ചുറ്റും സുരക്ഷാവലയം തീർത്തെങ്കിലും പോലീസുകാരെത്തി അദ്ദേഹത്തെ മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി നേരിട്ട് സംസാരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്നാൽ ഉടനടി കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറായില്ല. ഒരാഴ്ചയ്ക്ക് ശേഷം സമയം അനുവദിക്കാമെന്നാണ് കമ്മിഷൻ വ്യക്തമാക്കിയത്. എന്നാൽ 300 എംപിമാർക്ക് നാളെ തന്നെ കൂടിക്കാഴ്ചയ്ക്ക് അവസരം നൽകണമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ ഉറപ്പിച്ചു പറഞ്ഞു. ഈ തർക്കം തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖ എംപിമാരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. ആകാശവാണി ഭവനിൽ നടക്കുന്ന കുത്തിയിരിപ്പ് സമരം രാത്രിയിലും തുടരാൻ അനുവദിക്കില്ലെന്നും സ്ഥലം ഒഴിയണമെന്ന് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച തലസ്ഥാനത്ത് അതിശക്തമായ തെരുവ് സമരം അരങ്ങേറിയത്. നൂറുകണക്കിന് പാർട്ടി പ്രവർത്തകർക്കും പ്രതിപക്ഷ എംപിമാർക്കുമൊപ്പം അദ്ദേഹം നടപ്പാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് മാർച്ച് പാർലമെന്റ് സ്ട്രീറ്റിന്റെ പ്രവർത്തനം പൂർണ്ണമായും സ്തംഭിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഹൽദ്വാനി: ദലിത് സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഉത്തരാഖണ്ഡ് പോലീസ്. ശ്രീരാമസേന ധർമ്മാർത്ഥ് സേവാ ന്യാസ് അംഗമായ അമിത് കുമാർ ഹൽദ്വാനിയാണ് പരാതി നൽകിയത്. ഓഗസ്റ്റ് 29 ന് ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുള്ള രാംലീല മൈതാനത്ത് ഓഗസ്റ്റ് 8ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത ഒരു പൊതുപരിപാടി നടന്നിരുന്നു. പരിപാടിക്ക് ശേഷം ചിലർ വേദിയിൽ ഗംഗാജലം തളിച്ച് 'ശുദ്ധീകരിച്ചു'. ഖാർഗെ ദളിതനായതുകൊണ്ട് വേദി അശുദ്ധമായതായി കണക്കാക്കി ശുദ്ധീകരണ ചടങ്ങ് നടത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ അയിത്തത്തെയും ദളിത് വിരുദ്ധ മനോഭാവത്തിന്റെയും തെളിവാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഈ പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയും സംഭവത്തിൽ നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് എസ്‌സി/എസ്ടി (SC/ST) നിയമത്തിന്റെ ലംഘനമാണെന്നും പ്രിയങ്ക ആരോപിച്ചു. എന്നാൽ കോൺഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പരാതിക്കാരനായ അമിത് കുമാർ പറയുന്നു. അവിടെ നടന്നത് എല്ലാ വിഭാഗം ആളുകളും പങ്കെടുത്ത വെറുമൊരു സാധാരണ മതപരമായ ചടങ്ങും ശുചീകരണ യജ്ഞവും മാത്രമായിരുന്നുവെന്ന് പരാതിക്കാരൻ വ്യക്തമാക്കുന്നു. രാഹുൽ ഈ ചടങ്ങിന് ബോധപൂർവ്വം ഒരു ജാതീയ പരിവേഷം നൽകി സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നതാണ് പരാതിക്കാരൻ പറയുന്നത്. വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, മതവികാരങ്ങളെ വ്രണപ്പെടുത്തുക തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരമാണ് രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1989-ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകളും രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. നിലവിൽ കേസിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹൽദ്വാനി സിറ്റി പോലീസ് സൂപ്രണ്ട് മനോജ് കുമാർ കത്യാൽ അറിയിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്