iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യാ സഖ്യനേതാക്കൾ നൽകിയ ഹർജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും!

National

ഇന്ത്യാ സഖ്യത്തിന്റെ ഹർജികളിൽ 14 പിഴവുകളുണ്ടെന്ന് സുപ്രീംകോടതി  രജിസ്ട്രി

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകളും ഫോം ആറിലെ ഭേദഗതിയും ചോദ്യം ചെയ്തുകൊണ്ട് ഇന്ത്യാ സഖ്യ നേതാക്കൾ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹർജിയിൽ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തിവെക്കണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹർജിയിൽ എതിർ കക്ഷികളായി ചേർത്തിരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണര്മാരായ സുഖ്‌ബീർ സന്ധു, വിവേക് ജോഷി എന്നിവരെയാണ്. ഹർജിയിലെ പ്രധാന ആവശ്യം വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയതും വരുത്തിയ മാറ്റങ്ങളും നിശ്ചിത സമയ പരിധിക്കുള്ളിൽ ഓഡിറ്റ് ചെയ്യാനായി ഒരു വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരെയും മറ്റു പ്രമുഖ പൗരന്മാരെയും ഉൾപ്പെടുത്തി ഒരു സ്വതന്ത്ര സമിതിയെ നിയമിക്കണമെന്നതാണ്.

മാത്രമല്ല പഞ്ചാബിലെയും തിരഞ്ഞെടുപ്പ് നാടക്കാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെയും വോട്ടർമാർക്ക് നിശ്ചിത സമയ പരിധിക്കുള്ളിൽ വോട്ടർപട്ടികയിൽ അകപ്പെടുത്തതിന് അപേക്ഷിക്കാൻ കഴിയുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്. ഇതേ വിഷയത്തിൽ നേരത്തെ സമർപ്പിച്ചിരുന്ന ഹർജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

ഇതിനിടയിൽ ഇന്ത്യാ നേതാക്കൾ സംയുക്തമായി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ന്യൂനതകളുണ്ടെന്ന് സുപ്രീംകോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 14 ന്യൂനതകളാണ് ഉള്ളത്. കോടതി ഫീസായി 220 രൂപയുടെ കുറവ്, 9 ഹർജിക്കാർ ഒപ്പിടേണ്ട അംഗീകാരപത്രങ്ങളുടെ അഭാവം, ഖാർഗെയുടെ തിരിച്ചറിയൽ കാർഡിന്റെ അവ്യക്തമായ ഫോട്ടോ കോപ്പി തുടങ്ങിയവയാണ് കോടതി ചൂണ്ടിക്കാട്ടിയ പിഴവുകൾ. ഈ പിഴവുകൾ തിരുത്തി നൽകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.