Rahul Gandhi Acquitted: അമിത് ഷായ്‌ക്കെതിരായ മാനനഷ്ട കേസ്, രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍
2018-ലെ മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ സുല്‍ത്താന്‍പൂര്‍ കോടതി കുറ്റവിമുക്തനാക്കി.
)
ലഖ്നൗ: അമിത് ഷായ്ക്കെതിരായ വിവാദ പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ പ്രത്യേക കോടതിയാണ് രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കിയത്. 2018-ല്‍ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്.
അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായെ 'കൊലക്കേസ് പ്രതി' എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. ബിജെപി നേതാവും സുല്‍ത്താന്‍പൂര്‍ ഡിസ്ട്രിക്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് മുന്‍ ചെയര്‍മാനായ വിജയ് മിശ്രയാണ് രാഹുലിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തത്. രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ മാനനഷ്ടകരമായ സ്വഭാവമുള്ളതല്ലെന്ന് കോടതി നിരീക്ഷിച്ചു. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശുഭം വര്‍മ്മ വിധി പ്രസ്താവിക്കുമ്പോള്‍ രാഹുല്‍ കോടതിയിലുണ്ടായിരുന്നു.
2014-ലെ പ്രത്യേക സിബിഐ കോടതി കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയ സൊഹ്റാഹുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിനെക്കുറിച്ചാണ് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
'ബിജെപി അധ്യക്ഷന്‍ ഒരു കൊലക്കേസ് പ്രതിയാണെന്ന കാര്യം ഇന്ത്യയില്‍ ജനങ്ങള്‍ മറന്നുപോകുന്നു. അതാണ് സത്യം. സത്യസന്ധതയെയും മാന്യതയെയും കുറിച്ച് സംസാരിക്കുന്ന പാര്‍ട്ടിക്ക് കൊലക്കേസില്‍ പ്രതിയായ വ്യക്തിയാണ് പ്രസിഡന്റ്'
കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. എസ്. ചീമ, കാശി ശുക്ല, തരന്നം ചീമ, പ്രസന്ന എസ്, ആകാശ് സിംഗ് എന്നിവരടങ്ങുന്ന സംഘമാണ് രാഹുല്‍ ഗാന്ധിക്കായി കോടതിയില്‍ ഹാജരായത്. നീണ്ട വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവിലാണ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസകരമായ വിധി വന്നിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)