iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Instant Fresh Look Remedy: ചർമ്മത്തിന് ഫ്രഷ് ലുക്ക് കിട്ടാൻ തണുപ്പിച്ച ഗ്രീൻ ടീയും കറ്റാർവാഴയും ചേർത്തൊരു മാജിക് കൂട്ട്!

Utility

ചർമ്മത്തിലെ ക്ഷീണം അകറ്റി പെട്ടെന്ന് ഫ്രഷ്നസ് ലഭിക്കാൻ ഗ്രീൻ ടീയും കറ്റാർ വാഴ ജെല്ലും ചേർത്തൊരു കൂട്ട് തയാറാക്കാം…

ദിവസവുമുള്ള പൊടിയും പുകയും വെയിലും ഒക്കെ കാരണം ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെട്ട് പോകാറുണ്ട്. കൃത്യമായ ചർമ്മ സംരക്ഷണ രീതികളിലൂടെയും ലളിതമായ ജീവിതശൈലീ മാറ്റങ്ങളിലൂടെയും ഒരു പരിധി വരെ നമുക്ക് ചർമ്മത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാനാകും. അതിൽ ഏറ്റവും പ്രധാനമായും ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഉള്ളിൽ നിന്ന് ചർമ്മത്തിന് ഈർപ്പം നൽകാൻ വെള്ളം ധാരാളം കുടിക്കേണ്ടത് ആവശ്യമാണ്.

വെള്ളം കുടിക്കുന്നതിന് ഒപ്പം തന്നെ ചർമ്മ സംരക്ഷണത്തിന് ആവശ്യമായ മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് ചർമ്മത്തിന് ഫ്രെഷ് ലുക്ക് കിട്ടാനും കുളിർമ നൽകാനും വീട്ടിൽ തന്നെ ചില പൊടിക്കൈകൾ തയ്യാറാക്കാൻ കഴിയുന്നതാണ്. അതിന് ഏറ്റവും മികച്ചൊരു പ്രകൃതിദത്ത വഴിയാണ് ഗ്രീൻ ടീയും കറ്റാർവാഴ ജെല്ലും ചേർത്തുള്ളൊരു കൂട്ട്. ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയതാണ് ഗ്രീൻ ടീ. ചർമ്മത്തിൻരെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതാണ് കറ്റാർവാഴ. ഇവ രണ്ടും ഒരുമിക്കുമ്പോൾ ചർമ്മത്തിന് അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകും.

ദിവസേനയുള്ള തിരക്കുകളിൽ നിന്ന് ചർമ്മത്തിന് ഒരു ഫ്രെഷ്നസ് കിട്ടാൻ തണുപ്പിച്ച ഗ്രീൻ ടീയും കറ്റാർവാഴ ജെല്ലും ചേർത്തൊരു കൂട്ട് തയാറാക്കി നോക്കാം...

തയ്യാറാക്കുന്ന വിധം

  • ആദ്യം ഒരു കപ്പ് ചൂടുവെള്ളത്തിൽ ഗ്രീൻ ടീ ബാഗോ പൊടിയോ ഇട്ട് ഗ്രീൻ ടീ തയ്യാറാക്കിയെടുക്കുക.
  • ശേഷം ഇത് ചൂട് മാറിക്കഴിയുമ്പോൾ ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ചെടുക്കണം.
  • പിന്നീട് ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെൽ എടുത്ത് അതിലേക്ക് തണുപ്പിച്ച ഗ്രീൻ ടീയിൽ നിന്ന് 2 ടേബിൾസ്പൂൺ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.

ഉപയോഗിക്കുന്ന വിധം

  • നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു ഫേസ് വാഷ് ഉപയോ​ഗിച്ച് ആദ്യം മുഖം കഴുകി വൃത്തിയാക്കുക.
  • തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് മുഖത്തും കഴുത്തിലും പുരട്ടി മൃദുവായി മസാജ് ചെയ്യുക.
  • ഒരു 15 മുതൽ 20 മിനിറ്റ് വരെ ഇത് മുഖത്ത് വച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ഗുണങ്ങൾ

  • തണുപ്പിച്ച ഗ്രീൻ ടീ മുഖത്തെ ക്ഷീണം അകറ്റി ഫ്രഷ്നസ് നൽകും.
  • കണ്ണിന് ചുറ്റുമുള്ള കറുപ്പും വീക്കവും കുറയ്ക്കും
  • ​ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ അകാല വാർദ്ധക്യ ലക്ഷണങ്ങളെ ഇത് തടയുന്നു.
  • എണ്ണമയം നിയന്ത്രിക്കും

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.