Rahul Gandhi Accident: രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു
സുല്‍ത്താന്‍പൂര്‍ കോടതിയിലേക്കുള്ള യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു
)
ലഖ്നൗ: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. ഉത്തർപ്രദേശിലെ എക്സ്പ്രസ് വേയിൽ രാഹുലിന്റെ വാഹനവ്യൂഹത്തിലെ കാറുകൾ പരസ്പരം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാഹുൽ ഗാന്ധി സുരക്ഷിതനാണ്. രാഹുൽ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടില്ല. ആംബുലൻസ് ഉൾപ്പെടെയുള്ള മറ്റ് അഞ്ച് വാഹനങ്ങളാണ് അപകടത്തിപ്പെട്ടത്, ആരുടെയും പരിക്ക് ഗുരുതരമല്ല. പാർട്ടി പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.
ലഖ്നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെ ഹാലിയപൂരിൽ വെച്ചാണ് അപകടമുണ്ടായത്. രാഹുലിന്റെ വാഹനത്തിന് പിന്നിലായി അകമ്പടി സേവിച്ചിരുന്ന കാറുകൾ പെട്ടെന്ന് നിയന്ത്രണംവിട്ട് ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസും ഹൈവേ പെട്രോളിങ് സംഘവും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
2018-ൽ കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ട കേസിൽ ഉത്തർപ്രദേശിലെ സുൽത്താൻപൂരിലുള്ള എംപി-എംഎൽഎ കോടതിയിൽ ഹാജരാകാനാണ് രാഹുൽ പോയത്. അപകടത്തിന് ശേഷവും രാഹുൽ തന്റെ യാത്ര തുടരുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)