Kangana Ranaut Case: സോണിയ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം, കങ്കണ റണാവത്തിനെതിരെ കേസ്
സോണിയ ഗാന്ധിയെ 'ദുരൂഹയായ വിദേശ പൗര' എന്ന് വിശേഷിപ്പിച്ച് കങ്കണ റണാവത്ത്.
)
ഷിംല: സോണിയ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ വിവാദ പരാമർശം ഉന്നയിച്ച് ബിജെപി എംപി കങ്കണ റണാവത്തിനെതിരെ കേസ്. മാനനഷ്ടം, വിവിധ വിഭാഗങ്ങൾക്കിടയിലെ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് കങ്കണയ്ക്കെതിരെ ഹിമാചൽ പ്രദേശിലെ ഷിംല പൊലീസ് ചുമത്തിയിരിക്കുന്നത്.
നവംബർ 10-നാണ് കങ്കണ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വിവാദ പരാമർശം നടത്തിയത്. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരുടെ മരണത്തെക്കുറിച്ച് ദുസ്സൂചന നൽകുന്നതും സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമായി അതിനെ ബന്ധിപ്പിക്കുന്നതുമായ പരാമർശങ്ങൾ പോസ്റ്റിലുണ്ടെന്ന് പരാതിയിൽ പറയുന്നു.
സോണിയ ഗാന്ധിയെ 'ദുരൂഹയായ വിദേശ പൗര' എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. സഞ്ജയ് ഗാന്ധിയുടെ മരണശേഷം മേനക ഗാന്ധിയെ കുടുംബവീട്ടിൽനിന്ന് പുറത്താക്കിയ സംഭവം പോസ്റ്റിൽ വിവരിക്കുന്നുണ്ട്.
ഷിംല സ്വദേശിയായ അതുൽ ശർമ ഹിമാചൽ പ്രദേശ് ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഷിംല എസ്പി ഗൗരവ് സിങ് എഫ്ഐആർ രജിസ്റ്റർ ചെയ്ത വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുടെ 'ബിലോങിംഗ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey Of Love) എന്ന ആത്മകഥ പുറത്തിറങ്ങിയ അതേ ദിവസമാണ് കങ്കണ പോസ്റ്റുമായി രംഗത്ത് എത്തിയത്.
ഹിമാചല്‍ പ്രദേശിലെ മണ്ടിയില്‍ നിന്നുള്ള എംപിയാണ് കങ്കണ റണാവത്ത്. എന്നാല്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിനെക്കുറിച്ച് കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)