Ashwanth Kok: യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ; മദ്യപിച്ച് അപകടമുണ്ടാക്കിയെന്ന പരാതി
)
കോഴിക്കോട്: പ്രമുഖ യൂട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്കിനെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനാപകടമുണ്ടാക്കി എന്ന പരാതിയിലാണ് നടപടി. കോഴിക്കോട് നടക്കാവ കൊട്ടാരം റോഡിൽ വെച്ച് വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്.
മഹീന്ദ്ര ഥാർ വാഹനത്തിലായിരുന്നു അശ്വന്ത് കോക്ക് സഞ്ചരിച്ചിരുന്നത്. നടക്കാവ കൊട്ടാരം റോഡിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ഥാർ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. അശ്വന്ത് കോക്ക് മദ്യലഹരിയിലായിരുന്നുവെന്നും ഭിന്നശേഷിക്കാരൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിലും വാഹനം തട്ടിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ നടക്കാവ് പോലീസിലാണ് പരാതി നൽകിയിട്ടുള്ളത്.
കോൺഗ്രസ് പ്രതിഷേധം ഫലം കണ്ടു, ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു
കോഴിക്കോട്: കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച കേസിൽ സസ്പെൻഷനിലായിരുന്ന കോഴിക്കോട് ഡിവൈഎസ്‌പി എ. ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് മരവിപ്പിച്ചു. ഉമേഷിനെ തിരികെ സർവീസിലെടുത്തതിന് പിന്നാലെ കോഴിക്കോട് കോൺഗ്രസ് നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് തീരുമാനം.
ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് വോട്ടർമാരെ മർദ്ദിക്കുകയും സിപിഎമ്മിന് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്ത ഉമേഷിനെ തിരിച്ചെടുക്കുന്നതിനെതിരെയാണ് കോഴിക്കോട് കോൺഗ്രസ് നേതൃത്വം പരസ്യമായി രംഗത്ത് വന്നത്. കെപിസിസി, ഡിസിസി നേതാക്കളായ നിജേഷ് അരവിന്ദ്, വി. പി. ദുൽഖിഫിൽ, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ എന്നിവർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് ശക്തമായ എതിർപ്പും പ്രതിഷേധവും അറിയിക്കുകയായിരുന്നു.
വടക്കഞ്ചേരി സിഐ ആയിരുന്ന കാലത്താണ് ഉമേഷ് അനാശാസ്യക്കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ കേസിൽനിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയും പിന്നീട് കേസ് എടുക്കാതെ വിട്ടയക്കുകയും ചെയ്തുവെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പാലക്കാട് ചെർപ്പുളശ്ശേരി സിഐ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉമേഷിനെതിരെയുള്ള പീഡന പരാമർശങ്ങളും മറ്റ് ആരോപണങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2025 നവംബർ 30ന് വടകര ഡിവൈഎസ്‌പിയായിരുന്ന ഉമേഷിനെ സസ്‌പെൻഡ് ചെയ്തത്. പിന്നീട് യുവതി നേരിട്ട് ഹാജരായി ക്രൈംബ്രാഞ്ചിന് മൊഴിയും നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)