ഏഷ്യൻ ഗെയിംസ്: പരിക്കിനിടയിലും 'വെള്ളി' തിളക്കം! ലോങ് ജംപിൽ നേട്ടവുമായി മലയാളി താരം എം. ശ്രീശങ്കർ
)
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷവിഭാഗം ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി മെഡൽ. മത്സരത്തിന്റെ രണ്ടാം ശ്രമത്തിൽ 8.07 മീറ്റർ ദൂരം കണ്ടത്തെിയാണ് ശ്രീശങ്കർ വെള്ളി കരസ്ഥമാക്കിയത്. നാലാം ശ്രമത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്ന് അവസാന ശ്രമങ്ങളിൽനിന്ന് പിൻമാറിയെങ്കിലും താരത്തിന് രണ്ടാം സ്ഥാനം നിലനിർത്താനായി. 8.17 മീറ്റർ ചാടിയ ചൈനയുടെ ഷി യുഹാവോയ്ക്കാണ് സ്വർണം. ഉസ്ബക്കിസ്ഥാന്റെ അൻവർ അൻവറോവ് വെങ്കലം നേടി. മത്സരത്തിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം പട്ടുരാജ് ഡേവിഡ് സോളമൻ (7.70 മീറ്റർ) ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
അതേസമയം വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഇന്ത്യൻ താരം വിദ്യ രാംരാജ് വെങ്കലം നേടി. പി.ടി. ഉഷയുടെ വർഷങ്ങൾ പഴക്കമുള്ള ദേശീയ റെക്കോർഡ് തകർത്താണ് വിദ്യയുടെ ഈ നേട്ടം. ഈ മത്സരത്തിൽ മലയാളി താരം അനു രാഘവന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പുരുഷന്മാരുടെ 1500 മീറ്ററിൽ വ്യക്തിഗത മികച്ച സമയത്തോടെ (3:36.72 മിനിറ്റ്) ഇന്ത്യൻ താരം ഗുൽവീർ സിങ് വെള്ളി മെഡൽ സ്വന്തമാക്കി. അതേസമയം, പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ കഴിഞ്ഞ തവണത്തെ സ്വർണനേതാവ് അവിനാഷ് സാബ്ലെ നാലാമതായി ഫിനിഷ് ചെയ്തതോടെ ഇന്ത്യയ്ക്ക് മെഡൽ നഷ്ടമായി.
വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ ഹൈദരാബാദ് സ്വദേശിനി ഇഷ സിങ് വെള്ളി മെഡൽ നേടി. ചൈനയുടെ സിയാവോ ജിയാറൂയിക്സ്വാനോട് ഷൂട്ടൗട്ടിൽ ഒരു ഷോട്ടിന്റെ വ്യത്യാസത്തിലാണ് ഇഷയ്ക്ക് സ്വർണം നഷ്ടമായത്. ഇരുവർക്കും 38 പോയിന്റ് വീതമായിരുന്നു. അതേസമയം, രണ്ട് തവണ ഒളിംപിക് മെഡൽ ജേതാവായ മനു ഭാക്കറിന് 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ പുറത്താകേണ്ടി വന്നു. 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിലും ഇന്ത്യക്ക് മെഡൽ ലഭിച്ചില്ല. അതേസമയം, കുറാഷ് (Kurash) വനിതകളുടെ -78 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പിൻകി ബൽഹാര വെങ്കലം നേടി. സെമിയിൽ ദക്ഷിണ കൊറിയൻ താരത്തോടാണ് പിൻകി പരാജയപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)