CJP: പ്രതിഷേധത്തെ അടിച്ചമർത്തുന്നു; നേതാക്കൾ ഇല്ലെങ്കിലും സമരം തുടരുമെന്ന് സിജെപി
ഭരണകൂടം പ്രതിഷേധത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് സിജെപി. നേതാക്കൾ ഇല്ലെങ്കിലും രാജ്യവ്യാപകമായ പ്രതിഷേധം തുടരും.
)
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഡൽഹിയിൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ജന്തർമന്തറിലേക്ക് സി.ജെ.പി പ്രഖ്യാപിച്ച മാർച്ച് സർവസന്നാഹങ്ങളോടെ പോലീസ് തടയുകയും മാർച്ചിൽ പങ്കെടുക്കാനെത്തിയ സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്ന് നാടകീയമായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്നാൽ നേതാക്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് സി.ജെ.പി വ്യക്തമാക്കിയിരിക്കുന്നത്.
നേതാക്കൾ ഇല്ലാതെയും പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്ന് സിജെപി വക്താവ് വ്യക്തമാക്കി. ജനാധിപത്യത്തിലെ വിയോജിപ്പുകൾ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ആളുകൾ തടവിലാവുമ്പോൾ ജനാധിപത്യത്തെ രക്ഷിക്കുന്നകിനായി പൊതുജനങ്ങൾ മുന്നോട്ട് വരണമെന്ന് സിജെപി അഭ്യർത്ഥിച്ചു.
രാവിലെ 10.20-ഓടെ മുംബൈ-ഡൽഹി എയർ ഇന്ത്യ വിമാനത്തിലേക്ക് ഇരച്ചുകയറിയ പോലീസ്, 15 മിനിറ്റിനുള്ളിൽ അഭിജീത് ദിപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നീ നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. 11 മണിയോടെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പ്രത്യേക വാഹനത്തിൽ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ ഇവരെക്കൂടാതെ, പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പ്രമുഖ യൂട്യൂബർ ധ്രുവ് റാത്തിയെ ഗുരുഗ്രാമിലെ വീട്ടിൽ നിന്നും കുടുംബത്തോടൊപ്പം മാർച്ചിന് തയ്യാറെടുത്ത അരവിന്ദ് കെജ്‌രിവാളിനെ ലോധി എസ്റ്റേറ്റിലെ വസതിയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർമന്തറിലേക്ക് തിരിച്ച പ്രതിഷേധക്കാരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)