DA Hike: കേന്ദ്ര സർക്കാറിന്റെ ദീപാവലി സമ്മാനം; ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വർധിപ്പിച്ചു
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു.
)
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസ വാർത്ത. ക്ഷാമബത്ത (DA/DR) മൂന്ന് ശതമാനം കൂടി വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. വരാനിരിക്കുന്ന ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ഈ പ്രഖ്യാപനം. 2026 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്കരിച്ച വർധനവ് നിലവിൽ വരിക. ഡിഎ വർധനവിനായി 10,016 കോടി രൂപയാണ് കേന്ദ്ര സർക്കാർ വകയിരുത്തിയിട്ടുള്ളത്.
മുൻപ് ഏപ്രിലിൽ രണ്ട് ശതമാനം വർധനവായിരുന്നു വരുത്തിയത്. അതോടെ ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായി ഉയർന്നിരുന്നു. ഇത് ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലുണ്ടായിരുന്നു. 50.46 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 68.27 ലക്ഷം പെൻഷൻകാർക്കുമാണ് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നത്.
ക്ഷാമബത്ത വർധനയ്ക്ക് പുറമെ രാജ്യത്തിന്റെ നിർമ്മാണ, ഗ്രാമീണ മേഖലകൾക്ക് കരുത്തേകുന്ന സുപ്രധാന പദ്ധതികൾക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കണ്ടെയ്നർ നിർമാണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്കൊപ്പം കായിക സാമഗ്രികളുടെ ഉൽപ്പാദനം ലക്ഷ്യമിട്ടുള്ള 'ഖേലോ ഇന്ത്യ സ്പോർട്സ് ഗുഡ്സ് മാനുഫാക്ചറിങ് സ്കീമും' സർക്കാർ അംഗീകാരം നൽകിയ പദ്ധതികളിൽ ഉൾപ്പെടുന്നു. 2026 മുതൽ 2033-34 വരെയുള്ള കാലയളവിലേക്ക് 1,856.67 കോടി രൂപ മൊത്തം അടങ്കൽ തുക വകയിരുത്തിയാണ് ഖേലോ ഇന്ത്യ സ്പോർട്സ് ഗുഡ്സ് മാനുഫാക്ചറിങ് സ്കീമിന് അംഗീകാരം നൽകിയിരിക്കുന്നത്.
കൂടാതെ, ഗ്രാമങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന 'പി.എം വികസിത് ഗ്രാം സ്വരാജ് യോജന'യ്ക്കും മന്ത്രിസഭായോഗം പച്ചക്കൊടി കാട്ടി. ഗ്രാമീണ മേഖലയുടെ വികസനത്തിനായി കേന്ദ്രാവിഷ്കൃതമായ പുതിയ പദ്ധതിയാണ് 'പ്രധാനമന്ത്രി വികസിത് ഗ്രാം സ്വരാജ് യോജന'. 7,395.55 കോടി രൂപയാണ് ഇതിനായി മൊത്തം വകയിരുത്തിയിട്ടുള്ളത്. ഈ പദ്ധതിയിൽ 4,869.48 കോടി രൂപ കേന്ദ്ര വിഹിതവും 2,526.07 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ പോകുന്നത് രാജ്യത്തെ 2.55 ലക്ഷത്തിലധികം വരുന്ന പഞ്ചായത്തുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും 32 ലക്ഷത്തോളം ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)

)
)