iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും കസ്റ്റഡിയിലെടുത്ത് പോലീസ്

National

ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിലെടുത്ത് പോലീസ്.

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിലെടുത്ത് പോലീസ്. പോലീസിനെ പ്രവർത്തകർ തടഞ്ഞുവെങ്കിലും ബലംപ്രയോഗിച്ച് ഇരുവരെയും നീക്കുകയായിരുന്നു.

പ്രിയങ്ക ഗാന്ധി ഭരണ ഘടന നെഞ്ചിൽ വച്ച് റോഡിൽ കിടന്ന് പ്രതിഷേധിച്ചു. പ്രിയങ്ക ഗാന്ധിയെയും പോലീസ് ബലംപ്രയോഗിച്ച് നീക്കി. ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിക്കോ അമിത് ഷായ്ക്കോ ഞങ്ങളെ തടയാനാകില്ലെന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകവേ രാഹുൽ ഗാന്ധി പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.