iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Home Ministry Website Hack: ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റ് ഹാക്ക് ചെയ്ത 14-കാരൻ പിടിയിൽ; ചോർത്തിയത് അഗ്നിവീർ വിവരങ്ങൾ?

National

ആഭ്യന്തര മന്ത്രാലയത്തിൻറെ വെബ്സൈറ്റ് ഹാക്ക് ചെയ്ത 14കാരനെ പിടികൂടി. 

ന്യൂഡൽഹി: എഐയുടെ സഹായത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ ഹാക്ക് ചെയ്ത 14 വയസ്സുകാരൻ പിടിയിൽ. അഗ്നിവീറുകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്‌സൈറ്റ് ആണ് വിദ്യാർഥി ഹാക്ക് ചെയ്തതെന്നാണ് വിവരം. എന്നാൽ, സംഭവത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ചോർത്തിയെടുത്ത ചില രേഖകൾ വിദ്യാർഥി ഡാർക് വെബിൽ വിൽപനയ്ക്കായി പ്രദർശിപ്പിച്ചിരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വിൽപന പൂർത്തിയാകുന്നതിന് മുൻപ് തന്നെ സുരക്ഷാ ഏജൻസികൾ ഇടപെട്ട് കുട്ടിയെ പിടികൂടുകയായിരുന്നു. കണ്ടെടുത്ത വിവരങ്ങൾക്ക് അഗ്നിവീർ സൈനിക റിക്രൂട്ട്‌മെന്റ് നടപടികളുമായി ബന്ധമുണ്ടാകാമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

ചോർത്തിയെടുത്ത ഫയലുകളുടെ യഥാർത്ഥ സ്വഭാവമെന്താണെന്നും റിക്രൂട്ട്‌മെന്റ് പോർട്ടലിൽ നുഴഞ്ഞുകയറിയാണോ ഇവ ശേഖരിച്ചതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പെട്ടെന്ന് പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ നീക്കമാണിതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായത്.

ഡാർക് വെബിൽ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ നടത്തിയ നിരീക്ഷണത്തിനിടയിലാണ് വിവരച്ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. സൈനിക സേവനം പൂർത്തിയാക്കിയവർക്ക് തുടർ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട കരിയർ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന പോർട്ടലാണിതെന്നാണ് സൂചന. ഈ സൈറ്റിൽ നിന്നുള്ള 2,500-ലധികം അഗ്നിവീറുകളുടെ വിവരങ്ങൾ വിൽപനയ്ക്കായി വെച്ചിരുന്നതായും വിവരമുണ്ട്. എങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

പിടിയിലായ 14 വയസ്സുകാരനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പോർട്ടലിലേക്ക് എങ്ങനെയാണ് കടന്നുകയറിയതെന്നും സിസ്റ്റം ഹാക്ക് ചെയ്തത് ഏത് രീതിയിലാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.