K Sudhakaran Hospitalized: ദുരൂഹതകൾക്കൊടുവിൽ കെ. സുധാകരനെ മകൻ കണ്ടു, ഡൽഹിയിലെത്തിക്കാൻ ശ്രമം
കെ. സുധാകരനെ ആരെയും കാണിക്കേണ്ടെന്നാണ് ‘ബോസ്’ പറഞ്ഞതെന്ന് ദുബായിലെ ഡോക്ടർ.
)
ദുബായ്: ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ. സുധാകരനെ മകൻ സൻജോഗ് സുധാകരൻ നേരിട്ട് കണ്ടു. ആശുപത്രി അധികൃതർ അനുമതി നൽകിയതോടെയാണ് മകൻ അച്ഛനെ കണ്ടത്.
അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം മറ്റാരുടെയോ കസ്റ്റഡിയിലാണെന്നും സൻജോഗ് നേരത്തെ ആരോപിച്ചിരുന്നു. അദ്ദേഹം ആശുപത്രിയിലുണ്ടോ എന്ന കാര്യത്തിൽ പോലും സംശയമുണ്ടെന്ന രീതിയിൽ മരുമകൻ അജിത് കുമാറും ആശങ്ക പങ്കുവെച്ചിരുന്നു.
മണ്ഡല പുനർനിർണയ ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനാൽ ഡൽഹിയിൽ മടങ്ങിയെത്താൻ കോൺഗ്രസ് കഴിഞ്ഞ ദിവസം സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ ആശുപത്രിയിൽ അരങ്ങേറിയത്.
ഇന്നലെ വൈകിട്ട് ചെക്കപ്പിനായി ആശുപത്രിയിലെത്തിയ സുധാകരനെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അസുഖം എന്താണെന്ന് വ്യക്തമാക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും ഇൻഫെക്ഷൻ ഭീഷണി ചൂണ്ടിക്കാട്ടി സന്ദർശനം വിലക്കിയെന്നുമാണ് സുധാകരന്റെ മകൻ സൻജോഗ് പറഞ്ഞത്.
ആരെയും കാണിക്കേണ്ടെന്നാണ് ‘ബോസ്’ പറഞ്ഞതെന്ന് ഡോക്ടർ പറഞ്ഞതായും സൻജോഗ് വ്യക്തമാക്കി. ആരാണ് ‘ബോസ്’ എന്ന് ചോദിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്ന് വിളിച്ചുവെന്ന് പറഞ്ഞ ഡോക്ടർ പിന്നീട് പലയാളുകളും വിളിച്ചെന്ന രീതിയിൽ തിരുത്തിപ്പറഞ്ഞതായും സൻജോഗ് കൂട്ടിച്ചേർത്തു. ആശുപത്രി നടപടികൾ പൂർത്തിയാക്കി അദ്ദേഹത്തെ എത്രയും വേഗം ഡൽഹിയിലെത്തിക്കാനാണ് കുടുംബത്തിന്റെ ശ്രമം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)